- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19-ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം, ആദ്യ മത്സരത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു, വ്യത്യസ്ത ബൗളിങ് ശൈലിയുടെ ഉടമ, 104 മത്സരങ്ങളില്‍ നിന്ന് 385 വിക്കറ്റുകള്‍; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കിവീസിന്റെ പേസ് മാസ്റ്റര്‍ പടിയിറങ്ങുന്നു
ന്യൂസിലാണ്ടിന്റെ പ്രമുഖ പെയ്‌സ് ബൗളര്‍ ടിം സൗത്തി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷങ്ങളോളം നീണ്ട ടെസ്റ്റ് കരിയറിനാണ് ഈ 35കാരന് വിരാമമിടുന്നത്. സൗത്തി, തന്റെ നീണ്ട കരിയറില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും നിറഞ്ഞുനിന്ന താരമായിരുന്നു. പുതിയ പന്തുമായി എത്തുന്ന താരത്തിനെ എതിര്‍ ടീമിന് ഭയമായിരുന്നു. ഇംഗ്‌ളണ്ടിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തിന് ശേഷമാകും സൗത്തി വിരമിക്കുക. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ ഫൈനലില്‍ പ്രവേശിച്ചാല്‍ ആ മത്സരം കൂടി താരത്തിന് കളിക്കാനും സാധിക്കും.
2008ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ 19 വയസ്സില്‍ യുവ പ്രതിഭയായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൗത്തി, ആദ്യ മത്സരം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വാഭാവിക പെയ്‌സ് ബൗളിംഗ്, ഡിക്സിപ്പ് മൂവ്മെന്റ് എന്നിവ കൊണ്ട് വ്യത്യസ്തത കാട്ടിയ അദ്ദേഹം, പുതിയ പന്തുമായി എത്തി മറ്റ് ടീമിനെ ഭയപ്പെടുത്തി. പ്രധാനപ്പെട്ട സീരീസുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച സൗത്തി ടീമിന്റെ പല വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു.
ടെസ്റ്റില്‍ 104 മത്സരങ്ങളില്‍ നിന്ന് 385 വിക്കറ്റുകള്‍ നേടിയ ഈ 35 കാരന്‍ ന്യൂസിലന്‍ഡിന്റെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ്. എല്ലാ ഫോര്‍മാറ്റിലും കൂടി ന്യൂസിലാന്‍ഡിന് ഏറ്റവും കൂടുതല്‍ വിക്കറ്റ് സമ്മാനിച്ചതും സൗത്തിയാണ്. എല്ലാ ഫോര്‍മാറ്റിലും കൂടി 770 വിക്കറ്റുകളാണ് താരം നേടിയത്.
ഇതില്‍ 161 ഏകദിനങ്ങളില്‍ നിന്നായി 221 വിക്കറ്റുകളും 125 ടി20 മത്സരങ്ങളില്‍ നിന്നായി 164 വിക്കറ്റുകളും ഉള്‍പ്പെടുന്നു. നാല് ഏകദിന ലോകകപ്പുകള്‍, ഏഴ് ടി20 ലോകകപ്പുകള്‍, രണ്ട് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകള്‍, ന്യൂസിലാന്‍ഡ് കിരീടം നേടിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങിയവയില്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
'ടെസ്റ്റ് ക്രിക്കറ്റിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്, 18 വര്‍ഷത്തോളമായി ഞാന്‍ ബ്ലാക്ക് ക്യാപ്‌സിന് വേണ്ടി കളിക്കുന്നു, ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നുവരുന്ന സമയം കൂടിയാണിത്, ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ശരിയായ സമയം ഇതാണെന്ന് തോന്നുന്നു, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും' വിരമിക്കല്‍ കുറിപ്പില്‍ സൗത്തി പറഞ്ഞു.