- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; സിക്സറടിയില്‍ പുതിയ നേട്ടത്തിന് ഉടമയായി നിക്കോളാസ് പുരാന്; ടി20യില്‍ ഈ വര്‍ഷം മാത്രം നേടിയത് 139 സിക്‌സറുകള്‍
സെന്റ് കിറ്റ്‌സ്: ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റ് എടുത്തുനോക്കിയാലും സിക്സറുകളുടെ കാര്യത്തില്‍ അതികായന്‍ ക്രിസ് ഗെയ്ലാണ്.എന്നാല്‍ കുട്ടിക്രിക്കറ്റില്‍ ക്രിസ്ഗെയിലിന്റെ റെക്കോര്‍ഡുകള്‍ മറ്റൊരു വെസ്റ്റ്ഇന്‍ഡീസ് താരം തന്നെ പഴങ്കഥയാക്കുന്നതിനാണ് ഇപ്പോള്‍ കായിക ലോകം സാക്ഷ്യം വഹിക്കുന്നത്.മറ്റാരുമല്ല നിക്കോളാസ് പൂരനാണ് കുട്ടിക്രിക്കറ്റില്‍ ഗെയിലിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയാകുന്നത്. ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡാണ് പുരന്‍ കഴിഞ്ഞ ദിവസംസ്വന്തമാക്കിയത്.കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് - സെന്റ് കിറ്റ്‌സ് ആന്‍ഡ് […]
സെന്റ് കിറ്റ്‌സ്: ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റ് എടുത്തുനോക്കിയാലും സിക്സറുകളുടെ കാര്യത്തില്‍ അതികായന്‍ ക്രിസ് ഗെയ്ലാണ്.എന്നാല്‍ കുട്ടിക്രിക്കറ്റില്‍ ക്രിസ്ഗെയിലിന്റെ റെക്കോര്‍ഡുകള്‍ മറ്റൊരു വെസ്റ്റ്ഇന്‍ഡീസ് താരം തന്നെ പഴങ്കഥയാക്കുന്നതിനാണ് ഇപ്പോള്‍ കായിക ലോകം സാക്ഷ്യം വഹിക്കുന്നത്.മറ്റാരുമല്ല നിക്കോളാസ് പൂരനാണ് കുട്ടിക്രിക്കറ്റില്‍ ഗെയിലിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയാകുന്നത്.
ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡാണ് പുരന്‍ കഴിഞ്ഞ ദിവസം
സ്വന്തമാക്കിയത്.കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് - സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സ് മത്സരത്തിലാണ് പുരന്‍, ഗെയ്‌ലിന്റെ റെക്കോഡ് പഴങ്കയാക്കിയത്.
2015ല്‍ ഗെയ്ല്‍ കുറിച്ച 135 സിക്‌സറുകളെന്ന റെക്കോഡാണ് ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന പുരന്‍ മറികടന്നത്.സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സിനെതിരേ ഒമ്പത് സിക്‌സറുകളാണ് പുരന്‍ പറത്തിയത്.ഇതോടെ ഈ വര്‍ഷം ഇതുവരെയുള്ള താരത്തിന്റെ സിക്‌സര്‍ നേട്ടം 139 ആയി. 43 പന്തില്‍ ഏഴ് ഫോറുകള്‍ കൂടി നേടിയ പുരന്‍ 97 റണ്‍സെടുത്തു.
ഈ സീസണില്‍ വിന്‍ഡീസ് ദേശീയ ടീമടക്കം എട്ട് ടി20 ടീമുകള്‍ക്കായി പുരന്‍ കളിച്ചിട്ടുണ്ട്.ഈ വര്‍ഷം ഇതുവരെ കളിച്ച 58 മത്സരങ്ങളില്‍ നിന്നാണ് താരം 139 തവണ പന്ത് അതിര്‍ത്തി കടത്തിയത്. 13 അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന് പക്ഷേ ഇത്തവണ ഇതുവരെ മൂന്നക്കം തികയ്ക്കാനായിട്ടില്ല. ഇതുവരെ 1844 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.
ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങള്‍
നിക്കോളാസ് പുരന്‍ 139* - 2024
ക്രിസ് ഗെയ്ല്‍ 135 - 2015
ക്രിസ് ഗെയ്ല്‍ 121 - 2012
ക്രിസ് ഗെയ്ല്‍ 116 - 2011
ക്രിസ് ഗെയ്ല്‍ 112 - 2016
ക്രിസ് ഗെയ്ല്‍ 101 - 2017
ആന്ദ്രേ റസ്സല്‍ 101 - 2019
ക്രിസ് ഗെയ്ല്‍ 100 - 2013
ഗ്ലെന്‍ ഫിലിപ്‌സ് 97 - 2021
കിറോണ്‍ പൊള്ളാര്‍ഡ് 96 - 2019