മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. നിയമങ്ങള്‍ കടുപ്പിച്ചും, പുതിയ ബാറ്റിങ് കോച്ചിനെ നിയമിച്ചും ഇന്ത്യന്‍ ടീമില്‍ പുതിയ മാറ്റങ്ങള്‍ വഴി വെച്ചിരിക്കുകയാണ്. എന്നാല്‍ ടീമിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇന്ത്യന്‍ ടീമിലെ ട്രസിങ് റൂമിലെ കാര്യങ്ങള്‍ പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ വഴിതുറന്നിരിക്കുന്നത്. ഇന്ത്യന്‍ യുവ തരം സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ ടീമിന്റെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്ത് വിടുന്നതെന്ന് സര്‍ഫറാസാണെന്ന് കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടന്നിരിക്കുകയാണ്. സര്‍ഫറാസ് ഖാനല്ല മറിച്ച് ഗംഭീറിന്റെ വിശ്വസ്തനും ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചുമാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദൈനിക് ജാഗരനിലെ മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ത്രിപാഠിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഓസീസ് പര്യടനത്തിനിടെ ഇന്ത്യന്‍ ഡ്രെസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചാണെന്നാണ് ത്രിപാഠി ആരോപിക്കുന്നത്. അസിസ്റ്റന്റ് കോച്ചിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അഭിഷേക് നായരോ റയാന്‍ ടെന്‍ ഡോസ്‌ചേറ്റോ ആകാനാണ് സാധ്യത.

ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോസ്ചാറ്റെ എന്നീ രണ്ട് അസിസ്റ്റന്റ് കോച്ചുമാരുണ്ട്. ടെന്‍ ഡോസ്ചാറ്റിന് ഇന്ത്യന്‍ മാധ്യമങ്ങളുമായി ആഴത്തിലുള്ള ബന്ധമില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അറിയപ്പെടുന്ന പേരാണ് അഭിഷേക് നായര്‍. അതുകൊണ്ടുതന്നെ അഭിഷേക് നായരുടെ പേരാണ് വിവാദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.