ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). സല്‍മാന്‍ അലി ആഘയാണ് ടീം ക്യാപ്റ്റന്‍. സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും സ്‌ക്വാഡിലില്ല. യു.എ.ഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഈ ടീം തന്നെയാണ് കളിക്കുക.

ഈമാസം 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്താനു പുറമെ, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ ടീമുകളാണ് കളിക്കുന്നത്. ഇതിനു പിന്നാലെയാണ് സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 28 വരെ യു.എ.ഇയില്‍ ഏഷ്യ കപ്പ് നടക്കുന്നത്.

മുതിര്‍ന്ന താരങ്ങളായ ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഫഹീം അഷ്‌റഫ്, യുവതാരങ്ങളായ സായിം അയ്യൂബ്, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ് എന്നിവരെല്ലാം സ്‌ക്വാഡിലുണ്ട്. സല്‍മാന്‍ മിര്‍സയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. മൂന്നു മത്സരത്തില്‍ ഏഴു വിക്കറ്റുകളാണ് താരം നേടിയത്.

പാകിസ്താന്‍ സ്‌ക്വാഡ്;

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്‌മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം, ഫര്‍ഹാന്‍, സായിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം