കറാച്ചി: പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. നേരത്തെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ച താരം തീരുമാനം മാറ്റി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്ന് മടങ്ങിയെത്തിയത്. 2020ലാണ് നേരത്തെ ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥനായി കളിച്ചിട്ടുണ്ട്. 4 കളിയില്‍ നിന്നു 7 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ താരത്തിന്റെ രണ്ടാം വരവിലെ ടീമിലെ സാന്നിധ്യത്തിനും വിരാമമായി. ജൂണിലാണ് താരം അവസാനമായി പാക് ജേഴ്സി അണിഞ്ഞത്. സാമൂഹിക മാധ്യമത്തിലൂടെയാണ് തന്റെ രണ്ടാം വിരമിക്കല്‍ താരം പ്രഖ്യാപിച്ചിരിക്കുന്നത്.

'ഏറെ ആലോചിച്ച ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തത്. തീരുമാനം ഒരിക്കലും എളുപ്പമുള്ളതല്ല, പക്ഷേ അനിവാര്യമാണ്. അടുത്ത തലമുറയ്ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനുള്ള ശരിയായ സമയമാണിത്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പിസിബിക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാറ്റിനുമുപരി എന്റെ ആരാധകര്‍ക്കും അവരുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു'- താരം കുറിച്ചു.

ഓള്‍റൗണ്ടര്‍ ഇമാദ് വാസിമിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷമാണ് സൂപ്പര്‍ പേസറും ഈ തീരുമാനം എടുത്തത്. 2024ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടന്ന ടി20 ലോകകപ്പില്‍ വസീമും അമീറും കളിച്ചിരുന്നു. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും താരം മത്സരച്ചിട്ടുണ്ട്. 2006 ജൂണില്‍ അരങ്ങേറ്റം കുറിച്ച ശേഷം മുഹമ്മദ് ആമിര്‍ 36 ടെസ്റ്റുകളിലും 61 ഏകദിനങ്ങളിലും 62 ടി20യിലും പാകിസ്ഥാനായി കളിച്ചു. 271 അന്താരാഷ്ട്ര വിക്കറ്റുകളും എല്ലാ ഫോര്‍മാറ്റുകളിലുമായി 1179 റണ്‍സും താരം നേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 3-16 എന്ന പ്രകടനം കാഴ്ചവെച്ചാണ് ഇടംകൈയ്യന്‍ പേസര്‍ തന്റെ വീരോചിത പ്രകടനങ്ങള്‍ക്ക് പേരുകേട്ടത്. ഉച്ചകോടിയില്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ അമീര്‍ വീഴ്ത്തി. 2021-ല്‍ മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും 2024-ലെ ടി20 ലോകകപ്പിനുള്ള തന്റെ ലഭ്യത പ്രഖ്യാപിച്ചതോടെ അദ്ദേഹം തീരുമാനം മാറ്റി തിരിച്ചെത്തുകയായിരുന്നു.