- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫി; പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു; ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി; മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും
ഇസ്ലാമബാദ്: ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് റിസ്വാനാണ് ക്യാപ്റ്റന്‍. 15 അംഗ സംഘത്തേയാണ് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സയം അയൂബിന് ഇടം ലഭിച്ചില്ല. പരിക്കാണ് തിരിച്ചടിയായത്.
ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് വെറ്ററന്‍ ഫഖര്‍ സമാന്‍. താരം നേടിയ കന്നി ഏകദിന സെഞ്ച്വറി പിറന്നത് ഈ മത്സരത്തിലാണ്. 106 പന്തില്‍ 114 റണ്‍സെടുത്ത താരത്തിന്റെ മികവില്‍ പാകിസ്ഥാന്‍ ഇന്ത്യയെ 180 റണ്‍സിനു വീഴ്ത്തി അവരുടെ കന്നി ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുകയും ചെയ്തു.
മുന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഓപ്പണര്‍ റോളില്‍ ഇറങ്ങിയേക്കും. ഫഖര്‍ സമാനൊപ്പം ബാബര്‍ അസമോ സൗദ് ഷക്കീലോ ആയിരിക്കും സഹ ഓപ്പണര്‍. അക്വിബ് ജാവേദിനെ താത്കലിക പരിശീലകനായി നിലനിര്‍ത്തി.
പാക് ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയ്യബ് താഹിര്‍, ഫഹീം അഷ്റഫ്, ഖുഷ്ദില്‍ ഷ, ആഘ സല്‍മാന്‍, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍, നസീം ഷ, ഷഹീന്‍ ഷ അഫ്രീദി.