- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണർമാർ; പേസ് നിര നയിക്കുന്നത് വസീം അക്രം; ഇന്ത്യയിൽ നിന്നും മൂന്ന് താരങ്ങൾ; രോഹിത്തും ധോണിയുമില്ല; മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് പാര്‍ത്ഥിവ് പട്ടേല്‍

ബറോഡ: എക്കാലത്തെയും മികച്ച ഏകദിന ലോക ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും എം.എസ്. ധോണിയെയും തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, കപിൽ ദേവ്, വിരാട് കോലി എന്നിവർ പാർഥിവിന്റെ ഇലവനിൽ ഇടം നേടി. ജയ് തഡേശ്വർ പോഡ്‌കാസ്റ്റിലാണ് പാർഥിവ് പട്ടേൽ തന്റെ സ്വപ്ന ടീമിനെ വെളിപ്പെടുത്തിയത്.
പാർഥിവ് തെരഞ്ഞെടുത്ത ഇലവന്റെ ഓപ്പണർമാരായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദം ഗിൽക്രിസ്റ്റും അണിനിരക്കും. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വിരാട് കോലി, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വിസ് കാലിസ്, ഇന്ത്യൻ ഇതിഹാസം കപിൽ ദേവ് എന്നിവരാണ് മധ്യനിരയിലെ താരങ്ങൾ.
സ്പിന്നർമാരായി ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോണും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ടീമിലെത്തിയപ്പോൾ, പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രവും ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നറുമാണ് പേസ് ആക്രമണം നയിക്കുക.
പാർഥിവ് പട്ടേൽ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവൻ: സച്ചിൻ ടെൻഡുൽക്കർ, ആദം ഗിൽക്രിസ്റ്റ്, വിരാട് കോലി, ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, ജാക്വിസ് കാലിസ്, കപിൽ ദേവ്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, വസീം അക്രം, ലാൻസ് ക്ലൂസ്നർ.


