- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്, എത്ര പ്രചോദനാത്മകവും വിനീതനുമായ ആൾ'; കോലിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് അമേരിക്കൻ പോൺസ്റ്റാർ; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ; നെറ്റിസൺസ് വണ്ടറടിച്ച ആ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും പോൺ സ്റ്റാർ കെന്ദ്ര ലസ്റ്റും ഒന്നിച്ചുള്ള ഒരു ‘സെൽഫി’ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കെന്ദ്ര ലസ്റ്റ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ ചിത്രം വൈറലായതോടെ ആരാധകരെ സംശയങ്ങളുമായി രംഗത്തെത്തി. എന്നാൽ, ഈ ചിത്രം യഥാർത്ഥമല്ലെന്നും എഐയുടെ സഹായത്തോടെ നിർമ്മിച്ചതാണെന്നും പിന്നീട് കണ്ടെത്തി.
ജനുവരി ഏഴിനാണ് കെന്ദ്ര ലസ്റ്റ് ഈ ചിത്രം പങ്കുവെച്ചത്. ‘അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത് - എത്ര പ്രചോദനാത്മകവും വിനീതനുമായ ആൾ’ എന്ന അടിക്കുറിപ്പോടെ #kendralust #virat #viratkohli #india unitedkingdom & #PeoplesChamp തുടങ്ങിയ ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. കോലിയുടെ സാന്നിധ്യം കാരണം നിമിഷങ്ങൾക്കുള്ളിൽ ചിത്രം വ്യാപകമായി പ്രചരിച്ചു. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിനായി കോലി കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലായിരുന്നതിനാൽ, ഈ കൂടിക്കാഴ്ചയുടെ സത്യാവസ്ഥയെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചയുണ്ടായി.
ചിത്രം എഐ നിർമ്മിതമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നുന്ന വിധത്തിലാണ് ചിത്രം രൂപകൽപ്പന ചെയ്തിരുന്നത്. കെന്ദ്ര ലസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജ് പരിശോധിച്ചാൽ, അവർ പതിവായി എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ടെന്ന് വ്യക്തമാകും. ഇതിനുമുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനുമൊപ്പമുള്ള എഐ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്ലിൽ വിരാട് കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ കോലിയെ കെന്ദ്ര ടാഗ് ചെയ്തതും മുൻപ് വാർത്തയായിരുന്നു.




