- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്സ് വെല്ലിനെ സിക്സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽ
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മികച്ച ഫോമിലുള്ള മൂന്ന് ബാറ്റർമാർ ഇതിനോടകം കൂടാരം കയറിയതോടെ മത്സരം കൂടുതൽ പ്രവചനാതീതമാകുകയാണ്. വെടിക്കെട്ട് ബാറ്റിങ് തീർത്ത് ക്യാപ്ടൻ രോഹിത് ശർമ്മ(47) മടങ്ങിയതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. പിന്നാലെ മികച്ച ഫോമിലുള്ള ശ്രേയസ്സ് അയ്യരും(4) മടങ്ങി. ഇതോടെ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകൾ വിരാട് കോലിയിലേക്ക് തിരിഞ്ഞിരിക്കയാണ്. ഇപ്പോൾ വിരാട് കോലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. കളി പുരോഗമിക്കുമ്പോൾ സൂര്യകുമാർ യാദവിനും ജഡേജയ്ക്കും അടക്കം മികച്ച ബാറ്റിങ് പ്രകടനം നടത്തേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഓണപ്പർ ഗില്ലും നേരത്തെ പുറത്തായി.
പിച്ചിന്റെ സ്വഭാവം വ്യക്തമായി കഴിഞ്ഞു. സ്ലോ പിച്ചാണ് ഫൈനലിനായി ഒരുക്കിയിരിക്കുന്നത്. മൂന്നാം ഓവറിലെ ആ നല്ല പന്ത് നൽകുന്നത് ചില സൂചനകളാണ്. അതിവേഗത പിച്ചിനില്ല. കാത്ത് നിന്ന് ബാറ്റ് വിശുന്നവർക്ക് നേട്ടമുണ്ടാകും. സ്പിന്നർമാർ അതിനിർണ്ണായകമാകും. ആദ്യ പവർ പ്ലേയിൽ റൺസ് പരമാവധി നേടുക. ഇത് മനസ്സിലാക്കിയാണ് രോഹിത് ശർമ്മ തലങ്ങും വിലങ്ങും അടിച്ചത്. ബൗൺസറുകളും വേഗ കുറവ്.
പിച്ചിലെ വേഗത കുറവ് ഒരുക്കിയ ട്രാപ്പിൽ നിന്നും ഇന്ത്യൻ നായകൻ കഷ്ടിച്ച് രക്ഷപ്പെട്ടു. പിച്ചിന് വേഗതയുണ്ടായിരുന്നുവെങ്കിൽ മാച്ചിലെ ആദ്യ സിക്സായി ആ സിക്സർ മാറുമായിരുന്നു. പന്ത് ബാറ്റിലേക്ക് വരുന്നതിന്റെ വേഗത കുറവ് ആദ്യ ഓവറുകളിൽ പ്രകടം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ദുഷ്കരമാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ കുറ്റൻ സ്കോർ നേടിയാൽ ഇന്ത്യയ്ക്ക വിജയം ഉറപ്പ്. ആക്രണോത്സുകതയാണ് ആദ്യം മുതൽ രോഹിത് കാട്ടുന്നത്. എന്നാൽ പിച്ചിന്റെ സ്വഭാവം കൂറ്റനടികൾക്ക് അപ്പുറം ക്ഷമ വേണ്ടതിന് തെളിവാണ്. ഗ്രൗണ്ടറുകളിലൂടെ പരമാവധി റൺസ് നേടേണ്ട സാഹചര്യം. എന്നാൽ രോഹിത്തിനെ പോലൊരു അമാനുഷികന് എന്തും സാധ്യമാണ്. അതു തന്നെയാണ് ആദ്യ നാല് ഓവറിൽ അഹമ്മദാബാദ് സാക്ഷിയായതും.
എന്നാൽ പിച്ചിലെ വേഗത അഞ്ചാം ഓവറിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗില്ലിനെ കുടുക്കിയതും ഇതേ വേഗതക്കുറവാണ്. അങ്ങനെ സ്റ്റാർക്ക് ആദ്യ വിക്കറ്റും നേടി. വേഗത കുറവ് പിച്ചിനുള്ളതിനാൽ സ്പിന്നർമാർ അതിനിർണ്ണായകരായി മാറും. നാലുറൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയത് ഇന്ത്യൻ ബാറ്റർമാർക്കുള്ള പാഠമാണ്. പിച്ചിന്റെ സ്വഭാവം തിരിച്ചറിയുന്നത് വരെ കരുതൽ എടുക്കണം. അതിന് ശേഷമേ ഷോട്ടുകളിലേക്ക് കടക്കാവൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്.
ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേടീമിനെ തന്നെ നിലനിർത്തി. ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ടീം ഇന്ത്യ; രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ടീം ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
സ്പോർട്സ് ഡെസ്ക്