കോഴിക്കോട്: ആറ് വയസുകാരിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പൂവാട്ട്പറമ്പ് ആനകുഴിക്കര കുന്നുമ്മൽ വീട്ടിൽ സുനീഷ് (30) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്.

ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.