- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഇടംകയ്യൻ സ്പിന്നറെ മാത്രമേ പരിഗണിക്കാനാകൂ, രവീന്ദ്ര ജഡേജ 2027 ഏകദിന ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന താരം'; സ്റ്റാർ ഓൾറൗണ്ടറെ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് അജിത് അഗാർക്കർ
പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കർ. താരത്തിൻ്റെ ഫോം മോശമായതുകൊണ്ടല്ല ഈ തീരുമാനം എടുത്തതെന്നും, ഓസ്‌ട്രേലിയയിലെ പിച്ചുകളിലെ സാഹചര്യങ്ങളെ കണക്കിലെടുത്താണ് താരത്തിനെ ഉൾപ്പെടുത്താത്തതെന്നും അഗാക്കർ വ്യക്തമാക്കി.
ജഡേജയെ ടീമിൽ ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, കളിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അഗാർക്കർ വിശദീകരിച്ചു. "ഈ പരമ്പരയിൽ ഒരു ഇടംകയ്യൻ സ്പിന്നറെ മാത്രമേ പരിഗണിക്കാനാകൂ. രണ്ട് പേരെ ഉൾപ്പെടുത്താൻ സാധ്യമല്ല. വാഷിംഗ്ടൺ സുന്ദറിൻ്റെ ബാറ്റിംഗ് മികവും കുൽദീപ് യാദവിൻ്റെ റിസ്റ്റ് സ്പിൻ സാധ്യതയുമാണ് പരിഗണിച്ചത്. രവീന്ദ്ര ജഡേജ തീർച്ചയായും വരാനിരിക്കുന്ന പരമ്പരകളിൽ പരിഗണിക്കും. അദ്ദേഹത്തിൻ്റെ ഓൾറൗണ്ട് സംഭാവനകൾ ഞങ്ങൾക്കറിയാം," അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
2027 ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ ജഡേജ പ്രധാനിയാണെന്നും, കുറഞ്ഞ മത്സരങ്ങൾ ഉള്ളതിനാൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 19ന് പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യൻ ടീമിന്റെ നായകനായി പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പരിക്കേറ്റ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. സഞ്ജു സാംസണെക്കാൾ ധ്രുവ് ജുറേലിനെയാണ് വിക്കറ്റ് കീപ്പറായും ബാക്കപ്പായും പരിഗണിച്ചിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിനെയും മുഹമ്മദ് സിറാജിനെയും ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിച്ചിട്ടുണ്ട്.