- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർസിബി എടുത്തതിന്റെ സിഗ്നൽ അവർ തന്നു'; ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് വീരൻമാര് ആകെ നേടിയത് 7 റണ്‍സ്; ഐപിഎൽ താരലേലത്തിൽ ആർസിബി സ്വന്തമാക്കിയ താരങ്ങളുടെ മോശം പ്രകടനം; ട്രോളുമായി ആരാധകർ
കൊൽക്കത്ത: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. വിരാട് കൊഹ്‌ലിയടക്കം വലിയ താരനിരയുണ്ടായിട്ടും കിരീടം നേടാൻ ബാംഗ്ലൂരുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഫോം കണ്ടെത്താൻ കഴിയാത്തതിൽ ടീമിൽ നിന്നു പുറത്താകുന്ന താരങ്ങൾ മറ്റ് ഫ്രാൻഞ്ചൈസുകൾക്കായി മികച്ച പ്രകടനം പുറത്ത്എടുക്കുന്നതും മുൻപ് പല തവണ ബെംഗലൂരുവിന് ട്രോളായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. വരാനിരിക്കുന്ന ഐപിഎല്ലിനു മുന്നോടിയായി നടന്ന മെഗാതാരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെയാണ് ആരാധകരുടെ പരിഹാസവുമായെത്തിയത്.
ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാള്‍ട്ട്, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബേഥൽ എന്നിവരെ ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. മൂന്ന് കളിക്കാരും ഇന്നലെ പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും മൂന്ന് പേരും കൂടി ചേര്‍ന്ന് ആകെ നേടിയത് ഏഴ് റണ്‍സ് മാത്രമായിരുന്നു. ഇംഗ്ലണ്ടിന്‍റെ ഓപ്പണറായ ഫില്‍ സാള്‍ട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ട ലിയാം ലിവിംഗ്സ്റ്റണും പൂജ്യനായി മടങ്ങി. ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനമാണ് ജേക്കബ് ബേഥലിനെ ആർസിബി സ്വന്തമാക്കാൻ കാരണമായത്. എന്നാൽ 14 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനമാണ് ഓപ്പണറായ ഫില്‍ സാള്‍ട്ട് പുറത്തെടുത്തത്. താരലേലത്തിൽ 11.50 കോടി മുടക്കിയാണ് ആര്‍സിബി സാൾട്ടിനെ ടീമിലെത്തിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിൽ കളിച്ച പരിചയമുണ്ടായിട്ടും ഫില്‍ സാള്‍ട്ട് ആദ്യ ഓവറില്‍ തന്നെ മടങ്ങി. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു. കൂറ്റനടികൾക്ക് പേര് കേട്ട ലിയാം ലിവിംഗ്സ്റ്റണായി താരലേലത്തിൽ വാശിയേറിയ മത്സരമുണ്ടായി. പഞ്ചാബ് താരമായിരുന്ന ലിയാം ലിവിംഗ്സ്റ്റണായി 8.75 കോടിയാണ് ആര്‍സിബി ലേലത്തില്‍ മുടക്കിയത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ ബാറ്റിംഗ് പ്രകടനം ടീമിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.
RCB fans watching #INDvsENG pic.twitter.com/hjL8UpTiz4
— Rajabets 🇮🇳👑 (@rajabetsindia) January 22, 2025
എന്നാൽ താരത്തിന്റെ ഫോം ആർസിബിക്ക് തലവേദനയാകുമെന്നാണ് കഴിഞ്ഞ മത്സര ശേഷം ഉയർന്ന് വരുന്ന ആക്ഷേപം. വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നിന് മുന്നിവാണ് ലിവിംഗ്‌സ്റ്റണ്‍ വീണത്. 2.6 കോടിക്കാണ് ജേക്കബ് ബേഥല്‍ ആദ്യമായി ഐപിഎല്‍ കളിക്കാനായി ആര്‍സിബിയിലെത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് ജേക്കബ് ബേഥല്‍ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.