- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചലിനെ അടിച്ചോടിച്ച് ഇഷാൻ കിഷൻ; ജാർഖണ്ഡ് ഓപ്പണറുടെ റെക്കോർഡ് ബാറ്റിംഗ് പ്രകടനം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാര്‍ഖണ്ഡിന് ആധികാരിക വിജയം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ജാര്‍ഖണ്ഡിന് ആധികാരിക വിജയം. അരുണാചലിനെതിരെ ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 27 പന്തില്‍ വിജലക്ഷ്യമായ 93 റണ്‍സ് അടിച്ചെടുത്താണ് ജാര്‍ഖണ്ഡ് റെക്കോര്‍ഡിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരുണാചലിന് 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിൽ ആകെ നേടാനായത് 93 റണ്‍സ് മാത്രമായിരുന്നു. അരുണാച്ചൽ ഉയർത്തിയ ലക്ഷ്യത്തിലെത്താന്‍ ജാർഖണ്ഡിന് വേണ്ടിവന്നത് വെറും 4.3 ഓവര്‍ മാത്രമായിരുന്നു.
വിക്കറ്റുകൾ നഷ്ടമാകാതെയായിരുന്നു ജാർഖണ്ഡിന്റെ ആധികാരിക ജയം. 23 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയ ഇന്ത്യൻ താരം ഇഷാന്‍ കിഷൻ 77 റണ്‍സും, സഹ ഓപ്പണറായ ഉത്കർഷ് സിംഗ് ആറ് പന്തില്‍ 13 റൺസുമായി പുറത്താകാതെ നിന്നു. 334.78 എന്ന റെക്കോർഡ് സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാൻ കിഷന്റെ ഇന്നിംഗ്സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ സട്രൈക്ക് റേറ്റ്(കുറഞ്ഞത് 20 പന്തെങ്കിലം നേരിട്ടവരില്‍) എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.
അന്‍മോല്‍പ്രീത് സിംഗിന്‍റെ പേരിലുണ്ടായിരുന്ന 334.61 സ്ട്രൈക്ക് റേറ്റിന്‍റെ റെക്കോര്‍ഡാണ് ഇഷാന്‍ കിഷന് അരുണാചലിനെതിരായ മത്സരത്തിൽ തകർത്തത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുമാണിത്. 2014ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സുരേഷ് റെയ്ന 25 പന്തില്‍ 87 റണ്‍സടിച്ചതാണ്(348 സ്ട്രൈക്ക് റേറ്റ്) ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.
അതേസമയം, മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു. 4.3 ഓവറില്‍ 20.88 റണ്‍റേറ്റില്‍ വിജയലക്ഷ്യം അടിച്ചെടുത്തതോടെ ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് ഒരോവറെങ്കിലും നടന്ന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റാണിത്. 2021ല്‍ സെര്‍ബിയക്കെതിരെ റുമാനിയ 20.47 റണ്‍റേറ്റില്‍ വിജയം നേടിയതിന്‍റെ റെക്കോര്‍ഡാണ് ജാര്‍ഖണ്ഡ് ഇന്നലെ മറികടന്നത്. അന്ന് റുമാനിയ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം സെര്‍ബിയ 5.4 ഓവറിലാണ് മറികടന്നത്.