- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകരെ ആവേശത്തിലാക്കി ഹിറ്റ്മാന്റെ ബാറ്റിങ്; 'ഗംഭീർ കാണുന്നുണ്ടല്ലോ രോഹിത്തിന്റെ മാജിക്' എന്ന് ഗാലറികളിൽ ആർപ്പുവിളി
ജയ്പൂർ: ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനം. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 32 പന്തിൽ നിന്നാണ് ഇന്ത്യൻ നായകൻ നൂറ് റൺസ് തികച്ചത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത്തിനെ കാണാൻ പതിനായിരത്തിലധികം ആരാധകർ തടിച്ചുകൂടി.
തന്റെ ഇന്നിംഗ്‌സിൽ 12 സിക്സറുകളും മൂന്ന് ഫോറുകളും പറത്തിയ രോഹിത്, സിക്കിം ബൗളർമാർക്കെതിരെ സമ്പൂർണ്ണ ആധിപത്യം പുലർത്തി. നേരത്തെ അഭിഷേക് ശർമ്മ സ്ഥാപിച്ച 42 പന്തിൽ സെഞ്ച്വറി എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്. രോഹിത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ മുംബൈ സിക്കിമിനെതിരെ എളുപ്പത്തിൽ വിജയം കൈവരിച്ചു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് മികച്ച ഫോമിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ട് കണ്ട ഗാലറിയിലുണ്ടായിരുന്ന ആരാധകർ ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ ഉദേശിച്ച് "ഗംഭീർ ദേക് രഹാ ഹേ നാ, രോഹിത് കാ ജൽവ" (ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ, രോഹിത്തിന്റെ മാജിക്) എന്ന് ആർത്തുവിളിച്ചു.
താരത്തിന്റെ തിരിച്ചുവരവ് കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകർ രോഹിത് ഓരോ സിക്സർ പായിക്കുമ്പോഴും ആവേശഭരിതരായി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി രോഹിത് മികച്ച ഫോമിലാണെന്ന് ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രതികരിച്ചു. മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് തുടക്കം മുതൽ തന്നെ അക്രമിച്ച് കളിച്ചു. വെറും 19 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. സിക്കിം ബൗളർമാർക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയ രോഹിത് തന്റെ പഴയ പ്രതാപം വീണ്ടെടുത്തതായാണ് ആരാധകർ വിലയിരുത്തുന്നത്.




