ഹൈദരാബാദ്: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും നേർക്കുനേർ. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ റിയാൻ പരാഗ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയിൽ അജയ്യരായി മുന്നേറുന്ന രാജസ്ഥാനെ തളയ്ക്കുക എന്ന കടുത്ത ദൗത്യമാണ് ഹൈദരാബാദിന് മുന്നിലുള്ളത്.

ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്. രാജസ്ഥാനിൽ ഷിമ്രോൺ ഹെറ്റ്‌മെയറിന് പകരം ദക്ഷിണാഫ്രിക്കൻ യുവതാരം ലുവാൻ ഡ്രെ പ്രിട്ടോറിയസ് ആദ്യ ഇലവനിൽ ഇടം നേടി. തുഷാർ പാണ്ഡെയും ടീമിൽ തിരിച്ചെത്തി. ഹൈദരാബാദ് നിരയിൽ ഹർഷൽ പട്ടേലിനും ജയദേവ് ഉനദ്കട്ടിനും പകരം പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും ടീമിലിടം പിടിച്ചു. പവർപ്ലേ ഓവറുകളിൽ റണ്ണൊഴുക്കിന്റെ പെരുമഴ തീർക്കുന്ന ട്രാവിസ് ഹെഡ് - അഭിഷേക് ശർമ സഖ്യത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷകൾ.

മറുഭാഗത്ത് യശസ്വി ജയ്‌സ്വാളും ഈ സീസണിലെ വിസ്മയ താരം വൈഭവ് സൂര്യവംശിയും നയിക്കുന്ന രാജസ്ഥാൻ ബാറ്റിങ് നിരയും ഒട്ടും പിന്നിലല്ല. ജോഫ്ര ആർച്ചറും നാൻഡ്രെ ബർഗറും നയിക്കുന്ന രാജസ്ഥാൻ ബൗളിങ് നിരയും സൺറൈസേഴ്സ് ബാറ്റിങ്ങും തമ്മിലുള്ള പോരാട്ടം മത്സരത്തിന്റെ ഗതി നിർണ്ണയിക്കും. ഈ സീസണിൽ മികച്ച ഫോമിലുള്ള രാജസ്ഥാനെതിരെ സ്വന്തം മണ്ണിൽ മികച്ച സ്കോർ പടുത്തുയർത്താനാണ് ഇഷാൻ കിഷൻ നയിക്കുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

ടീം വിവരങ്ങൾ:

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ലുവാൻ ഡ്രെ പ്രിട്ടോറിയസ്, ഡോണവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്‌ണോയ്, തുഷാർ പാണ്ഡെ.

ഇംപാക്ട് സബ്: വൈഭവ് സൂര്യവംശി, ഷിംറോൺ ഹെറ്റ്‌മെയർ, രവി സിംഗ്, ശുഭം ദുബെ, ബ്രിജേഷ് ശർമ്മ.

സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ ദുബെ, ശിവംഗ് കുമാർ, ഈശാൻ മലിംഗ, പ്രഫുൽ ഹിംഗെ.

ഇംപാക്ട് സബ്: രവിചന്ദ്രൻ സ്മരൻ, സാക്കിബ് ഹുസൈൻ, ലിയാം ലിവിംഗ്സ്റ്റൺ, ശിവം മാവി, ഹർഷൽ പട്ടേൽ.