- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്മാന് നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമി വളര്‍ത്തിയെടുത്ത താരമാണ് സല്‍മാന്‍ നിസാര്‍. 19 വയസ്സില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരന്‍. പക്ഷേ കേരളാ ക്രിക്കറ്റിന്റെ ഭാവിയായി മാറാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു. കേരളാ പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ അടികളുമായി രഞ്ജി ടീമിലെത്തിയ ഇടതു കൈയ്യന്‍ താരം നിരാശനാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി എത്തി പുറത്താകാതെ നേടിയ 95 റണ്‍സാണ് ബംഗാളിനെതിരെ കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഈ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന് ആ കളിയില്‍ അനായാസ വിജയം പോലും നേടാമായിരുന്നു. അസാധ്യമെന്ന് കേരളം പോലും കരുതിയ ഇടത്തു നിന്നാണ് ആ മത്സരത്തില്‍ രണ്ടു പോയിന്റെ സല്‍മാന്‍ ടീമിന് സമ്മാനിച്ചത്. അതിന് ശേഷം തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരേയും മികവ് കാട്ടി. 233 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ് യുപിക്കെതിരെ ഇന്ത്യ നേടുമ്പോള്‍ ടോപ് സ്‌കോററായത് ഈ കണ്ണൂരുകാരനാണ്. 93 റണ്‍സെടുത്ത് സല്‍മാന്‍ പുറത്തായത് ഏറ്റവും അവസാനം.
ഇതോടെ കേരളാ ക്രിക്കറ്റിന് പുതിയ ബാറ്റിംഗ് സൂപ്പര്‍ താരത്തെ കിട്ടുകയാണ്. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ബാറ്ററാണ് സല്‍മാന്‍ നിസാര്‍. പന്തുകളെ അടിച്ച് ബൗണ്ടറി കടത്താന്‍ ആവേശം കാട്ടുന്ന ഹിറ്റര്‍. ക്ലാസും മാസും ചേരുന്ന ക്രിക്കറ്റര്‍. വല്ലപ്പോഴും സ്പിന്‍ ബൗള്‍ ചെയ്യുമെങ്കിലും ബാറ്റിംഗില്‍ തന്നെയാണ് കരുത്ത്. ഈ താരത്തെയാണ് ഈ രഞ്ജി സീസണില്‍ ഏഴമാനായി കേരളം കളിപ്പിക്കുന്നത്. ഇതിന് പിന്നിലെ ക്രിക്കറ്റ് തന്ത്രം ആര്‍ക്കും പിടികിട്ടാത്തതാണ്. നിസാറിന്റെ അത്രമികവില്ലാത്ത പലരും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നു. മികച്ച ബാറ്ററായ സല്‍മാന്‍ നിസാറിന് ഏഴാം നമ്പറും. എട്ടാം നമ്പറില്‍ എത്തുന്ന മുഹമ്മദ് അസറുദ്ദീനും മികവ് കാട്ടിയ ബാറ്ററാണെന്നത് മാത്രമാണ് സല്‍മാന് ആശ്വസിക്കാനുള്ളത്. പക്ഷേ കേരളാ ടീമിന്റെ ഈ സമീപിനം ബംഗാളിനെതിരായ മത്സരത്തില്‍ ഫലമുണ്ടാക്കിയെന്നതാണ് വസ്തുത. സല്‍മാനും അസുറുദ്ദീനും ചേര്‍ന്ന് നടത്തി ചെറുത്തു നില്‍പ്പാണ് ബംഗാളിന് മത്സരത്തില്‍ ആധിപത്യം നഷ്ടമാക്കിയത്. 124 റണ്‍സാണ് ഈ സംഖ്യം അടിച്ചു കൂട്ടിയത്.
ബംഗാളിനെതിരായ മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങള്‍ മഴയെടുത്തു. അതിന് ശേഷം കേരളം ബാറ്റിംഗിന് ഇറങ്ങി. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ കേരളം ആറിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. അവിടെ നിന്ന് ജലജ് സക്സേനയും അസറുദ്ദീനും ചേര്‍ന്ന് സ്‌കോര്‍ 223ല്‍ എത്തിച്ചു. 84 റണ്‍സുമായി സക്സേന ഔട്ടായപ്പോള്‍ അസറുദ്ദീനൊപ്പം ചേര്‍ന്ന് സല്‍മാന്‍ മുമ്പോട്ട് പോയി. ഒരിക്കലും ബംഗാളിന് ആദ്യ ഇന്നിംഗ്സില്‍ ലീഡ് കിട്ടില്ലെന്ന് ഉറപ്പിച്ച പോരാട്ടമായിരുന്നു അത്. പക്ഷേ 262 പന്തില്‍ 95 റണ്‍സ് നേടി സെഞ്ച്വറിയ്ക്ക് അടുത്ത് നിന്ന സല്‍മാനെ നിരാശനാക്കി കേരളം ഡിക്ലറേഷന്‍ പ്രഖ്യാപിച്ചു. ഒന്‍പതാം വിക്കറ്റ് വീണതിനെ തുടര്‍ന്നായിരുന്നു ഇത്. ഒരു യുവതാരത്തിന് രഞ്ജി സെഞ്ച്വറി ഏറെ പ്രിയപ്പെട്ടതാണ്. അതിനുള്ള അവസരം തൊട്ടടുത്ത് നിഷേധിക്കപ്പെട്ടു. അത്തരമൊരു ഡിക്ലറേഷന്‍ ആസമയത്ത് നടത്തേണ്ട ഒരു ആവശ്യവും കേരളത്തിനുണ്ടായില്ല. ഏതായാലും കന്നി രഞ്ജി സെഞ്ച്വറിയാണ് അന്ന് സല്‍മാന് തൊട്ടടുത്ത് നഷ്ടമായത്. അടുത്ത കളിയിലും കൂറ്റര്‍ അര്‍ദ്ധ സെഞ്ച്വറി. ഇതിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹാര്‍ട്ടുമായി. തിരിച്ചെത്തിയെങ്കിലും പത്താം വിക്കറ്റില്‍ റണ്‍സുയര്‍ത്തേണ്ട അനിവാര്യ മുന്നില്‍ എത്തി. അങ്ങനെ പുറത്താവുകയും ചെയ്തു. സെഞ്ച്വറിക്ക് തുല്യമാണ് തുമ്പയിലെ 93 റണ്‍സ്.
ഈ അഞ്ചു റണ്‍സ് അകലെയുള്ള തൊട്ടടുത്തുണ്ടായിരുന്ന സെഞ്ച്വറി നഷ്ടം അകന്നത് സല്‍മാനെ തളര്‍ത്തിയില്ലെന്നതാണ് തുമ്പയില്‍ കണ്ടത്. കേരളാ പ്രിമിയര്‍ ലീഗില്‍ കുറ്റന്‍ സിക്സറുകള്‍ അടിച്ച ആവേശം ബംഗാളിനെതിരെ സല്‍മാന്‍ കാട്ടിയില്ല. പകരം അവസരത്തിനൊത്തുയര്‍ന്ന് കളിച്ചു. നീണ്ട ഇന്നിംഗ്സ് എങ്ങനെ കളിക്കാമെന്ന് ബംഗാളിലെ ഗ്രൗണ്ടില്‍ തെളിയിക്കുകയും ചെയ്തു. എന്നിട്ടും ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലും ഈ ബാറ്ററിന് മുന്‍നിരയില്‍ കളിക്കാനായില്ല. വാലറ്റത്ത് വീണ്ടും ഇറക്കി. അവിടേയും സല്‍മാന്‍ താരമായി. ക്യാപ്ടന്‍ സച്ചിന്‍ ബേബിയുടെ പരിചയ സമ്പന്നതയുടെ തണലില്‍ കൂടുതല്‍ ഉത്തരവാദിത്തം സല്‍മാന്‍ യുപിയ്ക്കെതിരെ പുറത്തെടുത്തു. കൂടുതല്‍ ആക്രമകാരിയുമായി. അങ്ങനെ തുമ്പയിലെ ഈ മത്സരത്തിലും കേരളത്തിന് മുന്‍തൂക്കം കിട്ടുകയാണ്. ഈ സീസണിലെ ആദ്യ മൂന്ന് കളിയിലും കേരളം തോറ്റില്ല. ആദ്യ കളിയില്‍ ജയം. അടുത്തത് രണ്ടും സമനില. മഴയാണ് ഈ സമനില നല്‍കിയെന്നതാണ് വസ്തുത. നാലാം കളിയിലും കേരളത്തിന് മികച്ച തുടക്കം. അതുകൊണ്ട് തന്നെ ഈ സീസണില്‍ കേരളം മികച്ച ഓപ്പണിങ് നേടുകയാണ്.
2018 2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്‍മാന്‍ നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്‍മാന്‍ ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്. ബിനീഷ് കോടിയേരിയുടെ പിന്തുണയും സല്‍മാന് എക്കാലത്തും ഉണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്‌സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ് സല്‍മാന്‍ നിസാര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്‍മാന്‍ നിസാര്‍. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്‍മാന്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്.
യുപിയ്‌ക്കെതിരെ 395 റണ്‍സാണ് കേരളം എടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ യുപി നേടിയത് 162 റണ്‍സും. ക്യാപന്‍ സച്ചിന്‍ ബേബി നേടിയ 83 റണ്‍സും കേരളാ ബാറ്റിംഗില്‍ കരുത്തായി. ഒന്‍പതാമനായി ഇറങ്ങിയ മുഹമ്മദ് അസറൂദ്ദീനും 40 റണ്ഡസെടുത്തു.