- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 യില്‍ ഒരു വര്‍ഷം 3 സെഞ്ച്വറി നേടുന്ന ആദ്യ താരവും വിക്കറ്റ് കീപ്പറും; കുട്ടിക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; ജോഹന്നാസ് ബര്‍ഗില്‍ വണ്ടറായി സഞ്ജു; ചേട്ടാ നിങ്ങളെ മനസിലാകുന്നില്ലെന്ന് ആരാധകരും
ജോഹന്നാസ് ബര്‍ഗില്‍ വണ്ടറായി സഞ്ജു;
ജൊഹന്നാസ്ബര്‍ഗ്: തുടര്‍ച്ചയായ രണ്ട് ഡക്കുകളുടെ ക്ഷീണം സ്‌റ്റൈലായി മാറ്റി സഞ്ജു സാംസണ്‍.ആദ്യ ടി 20 യിലെ മിന്നുന്ന സെഞ്ച്വറിക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ട് ഡക്ക് വന്നപ്പോള്‍ ആരാധകര്‍ വീണ്ടും സഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു.വിരാട് കോഹ്ലിയുള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ സഞ്ജുവിന്റെ പിതാവ് നടത്തിയ പരാമര്‍ശവും ആരാധകരെ ചൊടിപ്പിച്ചിരുന്നു.ഇതിനെല്ലാമുള്ള ഉത്തരമാണ് മറ്റൊരു തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ സഞ്ജു ഇന്ന് നല്‍കിയത്.
ജൊഹന്നാസ് ബര്‍ഗില്‍ 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ നിരവധി റെക്കോര്‍ഡുകള്‍ കൂടിയാണ് സഞ്ജുവിന്റെ പോക്കറ്റിലെത്തിയത്.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി 20 സെഞ്ച്വറി നേടുന്ന താരവും വിക്കറ്റ് കീപ്പറും കുട്ടിക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍,കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധശതകം നേടിയ ഇന്ത്യന്‍ കീപ്പര്‍,എന്നിങ്ങനെ പോകുന്ന ഈ സെഞ്ച്വറിയിലൂടെ സഞ്ജു കൈപ്പിടിയിലാക്കിയ റെക്കോര്‍ഡുകള്‍.ഈ വര്‍ഷം മൂന്ന് ടി 20 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.അതും വെറും അഞ്ച് ഇന്നിങ്ങ്സുകളിലാണ് ഈ മൂന്നു ശതകങ്ങളും പിറന്നതെന്നതും താരത്തിന്റെ മികവ് എടുത്തു കാട്ടുന്നു.
28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. 56 പന്തില്‍ 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒന്‍പത് സിക്‌സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. 194.64 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം.ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ച് സ്‌റ്റൈലിഷായാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. തുടര്‍ന്ന് 23 പന്തുകളിലാണ് സെഞ്ചുറിയിലേക്കെത്തിയത്.കോട്‌സിയെറിഞ്ഞ 18-ാം ഓവറില്‍ ജെറാള്‍ഡ് കോട്‌സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി.പതിയെ തുടങ്ങിയ താരം താളം കണ്ടെത്തിയതോടെ കത്തിപ്പടരുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡര്‍ബനില്‍ സെഞ്ച്വറി കുറിച്ച താരം ഖ്വേബര്‍ഹയിലെ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌സ് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തിലും ഡക്കായി പുറത്തായിരുന്നു. രണ്ട് മത്സരങ്ങളിലും മാര്‍ക്കോ യാന്‍സെന്റ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ മികച്ച പ്രകടനങ്ങളെ പോലും മറികടന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ താരം നല്‍കിയത്.മുന്‍ നായകന്‍മാര്‍ക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് എതിരെയുമാണ് താരത്തിന്റെ പിതാവ് രംഗത്ത് വന്നത്.
ഇതിന് പിന്നാലെ സഞ്ചു രണ്ട് കളികളില്‍ തുടര്‍ച്ചയായി ഡക്കായപ്പോള്‍ താരത്തിന്റെ ആരാധകര്‍ പിതാവിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്തായാലും ഗ്രൗണ്ടിന് പുറത്തെ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വലിയ ആഘോഷത്തിനൊന്നും സഞ്ജു മുതിര്‍ന്നില്ല.എന്നാല്‍ സഹതാരങ്ങളെല്ലാം അമിതാവേശത്തിലായിരുന്നു.ഡഗ്ഔട്ടില്‍ നിന്ന് സഞ്ജുവിനോട് ബൈസെപ്‌സ് കാണിച്ച് ആഘോഷിക്കാന്‍ സഹതാരവും സുഹൃത്തുമായ സൂര്യകുമാര്‍ യാദവ് വിളിച്ചുപറയുന്നുണ്ടായിരുന്നു.
സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയും ആവേശത്തിലാണ്.ദൃശ്യം 2വിലെ ശ്രദ്ധേയ ഡയലോഗായ എനിക്ക് നിങ്ങളെ മനസിലാകുന്നില്ല മിസ്റ്റര്‍ എന്നതിനെ ചെറുതായൊന്ന് മാറ്റി നിങ്ങളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല ചേട്ട എന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിറയുന്നത്.ഒപ്പം സഞ്ജുവിനോട് ട് ബൈസെപ്‌സ് കാണിച്ച് ആഘോഷിക്കാന്‍ പറയുന്ന സൂര്യയുടെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. അതിനുശേഷം രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ഇപ്പോഴിതാ വീണ്ടും സെഞ്ചുറി കണ്ടെത്തിയിരുന്നു. ഇത് സഞ്ജുവിന്റെ 'അന്യന്‍' മോഡ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എനിക്ക് നിങ്ങളെ അങ്ങോട്ട് മനസിലാകുന്നില്ല, ഒന്നെങ്കില്‍ കളരിയ്ക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്, പൂജ്യവും നൂറും മാത്രം അറിയാവുന്ന മനുഷ്യന്‍ എന്നിങ്ങനെ നീളുന്ന സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
മറുഭാഗത്ത് തീപ്പൊരി സെഞ്ച്വറിയുമായി തിലക് വര്‍മയും കളംനിറഞ്ഞതോടെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കുറിച്ചത് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് ഇന്ത്യ നേടിയത്.41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തില്‍ ട്വന്റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 107 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇതോടെ തുടര്‍ച്ചയായി ട്വന്റി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. നേരത്തെ സഞ്ജുവും ഈ നേട്ടം കൈവരിച്ചിരുന്നു.