- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫി വിവാദങ്ങള്‍ക്കിടെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം പാട്ട് പാടി സഞ്ജു സാംസണ്‍; എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ?' എന്ന് സഞ്ജു; മറുപടിയുമായി സൂര്യകുമാര്‍ യാദവ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ പാട്ട് പാടി സഞ്ജു സാംസണ്‍. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പമാണ് സഞ്ജുവിന്റെ മനോഹരമായ പാട്ട്. 1991ലെ 'ജോ ജീത്താ വഹി സിഖന്ദര്‍' എന്ന ബോളിവുഡ് സിനിമയിലെ 'പെഹ്ല നഷാ' എന്ന പാട്ടാണ് ടീം അംഗങ്ങള്‍ക്കൊപ്പം ഇരുന്ന് സഞ്ജു പാടിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് സഞ്ജുവിന്റെ പാട്ട് ഇപ്പോള്‍ വൈറലാകുന്നത്. താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കു താഴെ വന്ന സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ഇപ്പോള്‍ വൈറലാവുകയാണ്.
കോച്ച് അഭിഷേക് നായര്‍ക്കൊപ്പം തന്റെ ഫോണില്‍ പാട്ടിന്റെ വരികള്‍ നോക്കിയാണ് സഞ്ജു പാടുന്നത്. 'എടാ മോനേ, സഞ്ജു സാംസണ്‍' എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്. 'അസാധ്യമായി ഒന്നുമില്ല. ഞാന്‍ പാടി. എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ?', എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ടാലന്റ് ഹണ്ട് ഷോ ആയ ഇന്ത്യന്‍ ഐഡലില്‍ ഓഡിഷനില്‍ പിന്നീടുള്ള ഘട്ടങ്ങളിലേക്ക് തിരഞ്ഞെടുക്കന്നവരോട് ജഡ്ജസ് പറയാറുള്ള വാക്കാണ് 'മുംബൈയിലേക്ക് വരൂ' എന്ന്.
സഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സഞ്ജുവിന്റെ ഉറ്റസുഹൃത്തുമായ സൂര്യകുമാര്‍ യാദവും കമന്റുമായി എത്തി. 'നിങ്ങള്‍ക്ക് മുംബൈയിലേക്ക് എത്താന്‍ കഴിയും. പക്ഷേ ചെന്നൈയിലെയും രാജ്കോട്ടിലെയും പൂനെയിലെയും ഓഡീഷനുകള്‍ക്ക് ശേഷം മാത്രം', സൂര്യ പറഞ്ഞു.