- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും കൂടാരത്തിലെത്തിച്ചത് ഇന്ത്യൻ പേസറെ; ഷമി ലക്നൗ സൂപ്പർ ജയൻ്റസിലേക്ക്; ഡീൽ ഉറപ്പിച്ചത് 10 കോടിക്ക്
ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ലക്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. ഐപിഎൽ ട്രേഡ് വിൻഡോ അവസാനിക്കുന്നതിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് താരത്തെ കൈവിടുകയായിരുന്നു. 10 കോടി രൂപയ്ക്കാണ് ഷമി ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തിയതെന്നാണ് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 10 കോടി രൂപ മുടക്കിയാണ് ഹൈദരാബാദ് ഷമിയെ ടീമിലെത്തിച്ചത്.
ഇരു ടീമുകളും താരകൈമാറ്റത്തിന് പരസ്പര ധാരണയിലെത്തിയതായും എന്നാൽ ഷമിയുടെ സമ്മതംകൂടി തേടേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാളെ വൈകിട്ട് മൂന്നു വരെ കളിക്കാരെ കൈമാറാൻ ബിസിസിഐ ടീമുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. 35കാരനായ ഷമിയെ സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളാണ് കാരണമെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയിരുന്നു.
രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഷമിയെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ പരിഗണിച്ചില്ല. 2023-24 സീസണിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ താരമായിരുന്ന ഷമിയെ കഴിഞ്ഞ സീസണിലെ മെഗാ താരലേലത്തിലാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് 2024 സീസണിൽ കളിക്കാനായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങളിൽ കളിച്ച ഷമിക്ക് അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടാനായത്.
ബൗളിംഗ് ഇക്കണോമി 10.3 എന്ന നിലയിലായിരുന്നു. ഇതിനെ തുടർന്നാണ് ഹൈദരാബാദ് താരത്തെ കൈവിടാൻ തീരുമാനിച്ചത്. ലക്നൗവിൽ മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുണിൻ്റെ കീഴിലാകും ഷമി കളിക്കുക. ഷലക്നൗവിൻ്റെ നിലവിലെ പേസ് നിരയിൽ ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, മായങ്ക് യാദവ് എന്നിവരാണുള്ളത്.




