- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചു; 1947-48ലെ പരമ്പരിയില്‍ ഇന്ത്യയെ വിറപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ധരിച്ച തൊപ്പി ലേലത്തിന്; പ്രതീക്ഷിക്കുന്നത് രണ്ടര കോടി
തന്റെ കരിയറിലെ നാഴികക്കല്ലായ, ഇന്ത്യയ്ക്കെതിരായ 1947-48ലെ പരമ്പരയില്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ധരിച്ച തൊപ്പി ലേലത്തിന്. നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചെങ്കിലും 195,000 മുതല്‍ 260,000 യു.എസ് ഡോളര്‍ വരെ, അതായത് ഏതാണ്ട് രണ്ട് കോടി രൂപയെങ്കിലും ലേലം വഴി കിട്ടും എന്നാണ് ലേലം സംഘടിപ്പിക്കുന്ന ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസ് പ്രതീക്ഷിക്കുന്നത്. ഇന്നാണ് ലേലം.
സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഇത്. ഈ പരമ്പരയില്‍ ബ്രാഡ്മാന്‍ ധരിച്ച ഏക ബാഗി ഗ്രീന്‍ തൊപ്പിയും ഇതാണെന്ന് ബൊന്‍ഹാംസ് അവകാശപ്പെട്ടു. നേരത്തെ ബ്രാഡ്മാന്‍ 1928ലെ അരങ്ങേറ്റ മത്സരത്തില്‍ ഉപയോഗിച്ച തൊപ്പി 2020ല്‍ 290,000 ഡോളറിനാണ് ലേലത്തില്‍ പോയത്. ഇയ്യിടെ ഈ തൊപ്പി ആരാധകര്‍ക്കു കാണാനായി മെല്‍ബണിലും സിഡ്നിയിലും പ്രദര്‍ശനത്തിന് വെച്ചിരുന്നു.
ബ്രാഡ്മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ലോകം കണ്ട പരമ്പര കൂടിയായിരുന്നു ഇത്. ആറ് ഇന്നിങ്സില്‍ നിന്നായി 715 റണ്‍സാണ് ബ്രാഡ്മാന്‍ അന്ന് നേടിയത്. ഒരു ഡബിള്‍ സെഞ്ചുറിയും മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും ഇതില്‍. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യയ്ക്കുമേല്‍ ആധിപത്യം പുലര്‍ത്തിയത്. ഈ പരമ്പരയില്‍ കളിക്കവാന്‍ വേണ്ടി മാത്രമാണ് ബ്രാഡ്മാന്‍ തന്റെ വിരമിക്കല്‍ നീട്ടിവെച്ചത്.
ഇന്ത്യയോടുള്ള ആദരവിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് ഫേര്‍വെല്‍ ടു ക്രിക്കറ്റ് എന്ന തന്റെ ആത്മകഥയില്‍ ബ്രാഡ്മാന്‍ കുറിച്ചു. ഇതിനുശേഷം 1948ല്‍ ഓവലില്‍ ആഷസ് പരമ്പരയ്ക്കുശേഷമാണ് ബ്രാഡ്മാന്‍ ഔദ്യോഗികമായി വിരമിച്ചത്.