- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുള്‍ ഷോട്ട് അടിച്ച് ആറ് വയസുകാരി പാകിസ്ഥാനി പെണ്‍കുട്ടി; രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ
ക്രിക്കറ്റ് ലോകത്ത്, പുള്‍ ഷോട്ട് ആണ് കായികരംഗത്തെ ഏറ്റവും മികച്ച സ്‌ട്രോക്കുകളിലൊന്നായി വ്യാപകമായി കണക്കാക്കപ്പെടുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള 6 വയസ്സുകാരി ശ്രദ്ധേയമായ വൈദഗ്ധ്യത്തോടെ പുള്‍ ഷോട്ട് എടുക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ആണ് സമൂഹമാധ്യമമായ എക്‌സില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോണിയ എന്ന കൊച്ചു പെണ്‍കുട്ടി പുള്‍ ഷോട്ട് എക്‌സിക്യൂട്ടീവ് ചെയ്യുന്നതായി കാണിക്കുന്നു.
ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്ന ഒരു സ്‌ട്രോക്ക് ആണ് പുള്‍ ഷോട്ട്. ഈ പെണ്‍കുട്ടിയുടെ വീഡിയോ കണ്ട നിരവധിപ്പേര്‍ ഈ ഷോട്ടില്‍ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുമായിട്ടാണ് താരതമ്യം ചെയ്തിരിക്കുന്നത്.
റിച്ചാര്‍ഡ് കെറ്റില്‍ബറോ എക്സില്‍ പങ്കിട്ട വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, '6 വയസ്സ് പാകിസ്ഥാനില്‍ നിന്നുള്ള കഴിവുള്ള സോണിയ ഖാന്‍ (രോഹിത് ശര്‍മ്മയെപ്പോലെ പുള്‍ ഷോട്ട് കളിക്കുന്നു).'' ക്ലിപ്പില്‍ ഒരു പുരുഷന്‍ പെണ്‍കുട്ടിക്ക് നേരെ പന്തെറിയുന്നത് കാണാം, അവള്‍ അനായാസമായി തന്റെ ഷോട്ടുകള്‍ ടൈം ചെയ്യുന്നു, കൃത്യതയോടെ പുള്‍ ഷോട്ട് നടപ്പിലാക്കുന്നു.
വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി ഉപയോക്താക്കള്‍ കുട്ടിയുടെ ടെക്‌നിക്കിനെ രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്തു. ''ഇപ്പോഴത്തെ പാകിസ്ഥാന്‍ ടീം ന്യൂസിലന്‍ഡില്‍ കളിക്കുന്ന രീതിയില്‍, ഈ കുട്ടിക്ക് അവരുടെ പുരുഷ ടീമില്‍ തന്നെ ഒരു സ്ഥാനം നേടാന്‍ കഴിയും. അതുകൂടാതെ, ഈ മനോഹരമായ പ്രതിഭയ്ക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു,'' എന്ന് ഒരാള്‍ കുറിച്ചു.