- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ലോകകപ്പിൽ മിന്നും ഫോം; ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന; ദീപ്തി ശര്മക്കും ഹർമൻപ്രീത് കൗറിനും നേട്ടം; ബൗളിംഗിൽ തലപ്പത്ത് സോഫി എക്ലിസ്റ്റോൺ
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 809 റേറ്റിംഗ് പോയിന്റോടെയാണ് മന്ദാന തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രെൻഡ് 726 റേറ്റിംഗ് പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയുടെ അലീസ ഹീലിയും ബെത് മൂണിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു.
റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മറ്റൊരു ഇന്ത്യൻ താരമാണ് ദീപ്തി ശർമ്മ. ബാറ്റിംഗ് റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്തെത്തിയ അവർ, ബൗളിംഗ് റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോൺ 778 റേറ്റിംഗ് പോയിന്റോടെ ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏകദിന ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും, പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 222 റൺസ് നേടിയ അവർ ലോകകപ്പിലെ റൺവേട്ടയിൽ അഞ്ചാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ് 294 റൺസുമായി ഒന്നാം സ്ഥാനത്ത്.ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ഇന്ത്യൻ താരം സ്നേഹ് റാണ ബൗളിംഗ് റാങ്കിംഗിൽ ആദ്യ ഇരുപതിൽ ഇടം നേടി ഇരുപതാം സ്ഥാനത്തെത്തി.