- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പരീക്ഷണത്തിന് മുന്നേ ചന്ദർപോളുമായി സംസാരിച്ചിരുന്നു; ആഷസിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയത് കണ്ണുകൾക്ക് താഴെ കറുത്ത ടേപ്പ് ഒട്ടിച്ച്; കാരണം ഇതാണ്
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് കണ്ണുകൾക്ക് താഴെ കറുത്ത ടേപ്പ് ഒട്ടിച്ചാണ് ക്രീസിലെത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഡേ-നൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തിന്റെ മികച്ച കാഴ്ചയ്ക്കും, വെളിച്ചത്തിൽ നിന്നുള്ള തിളക്കം കുറയ്ക്കാനുമാണ് താൻ "ഐ ബ്ലാക്ക്" എന്നറിയപ്പെടുന്ന ഈ പരീക്ഷണം നടത്തിയതെന്ന് സ്മിത്ത് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള ശേഷിയുള്ള കറുത്ത ടേപ്പുകളാണ് സ്മിത്ത് ഉപയോഗിച്ചത്. ഡേ-നൈറ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന പിങ്ക് പന്ത് കൂടുതൽ വ്യക്തമായി കാണാനും, സൂര്യപ്രകാശമോ സ്റ്റേഡിയത്തിലെ വിളക്കുകളുടെ വെളിച്ചമോ കണ്ണിലേക്ക് നേരിട്ട് അടിക്കുന്നത് മൂലമുള്ള തിളക്കം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലന വേളയിലും സ്മിത്ത് ഈ ടേപ്പ് ഉപയോഗിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസ് മുൻ താരം ശിവ്നാരായൺ ചന്ദർപോളാണ് മുമ്പ് സമാനമായ രീതിയിൽ കണ്ണുകൾക്ക് താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് കളിച്ചിരുന്നത്. സ്മിത്ത് ചന്ദർപോളുമായി ഈ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ഉപദേശം തേടുകയും ചെയ്തിരുന്നു. കണ്ണിലേക്ക് നേരിട്ട് അടിക്കുന്ന വെളിച്ചം 65 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചന്ദർപോൾ സ്മിത്തിനെ അറിയിച്ചിരുന്നെങ്കിലും, സ്മിത്ത് ടേപ്പ് ഒട്ടിച്ച രീതി ശരിയല്ലായിരുന്നെന്ന് താൻ ചിത്രങ്ങളിൽ കണ്ടപ്പോൾ തോന്നിയതായും ചന്ദർപോൾ അഭിപ്രായപ്പെട്ടതായി സ്മിത്ത് മത്സരത്തിന് മുൻപ് വെളിപ്പെടുത്തിയിരുന്നു.
അമേരിക്കൻ ഫുട്ബോൾ, ബേസ്ബോൾ ലീഗുകളിലെ കളിക്കാർക്കിടയിൽ ഇത്തരത്തിലുള്ള "ഐ ബ്ലാക്ക്" ഉപയോഗം സാധാരണമാണ്. എന്നാൽ, കണ്ണിന് താഴെ കറുത്ത ടേപ്പ് ഒട്ടിക്കുന്നത് വെളിച്ചം കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമോ എന്നതിനെക്കുറിച്ച് വ്യത്യസ്തമായ പഠനങ്ങളുണ്ട്. 2008-ൽ നടന്ന ഒരു പഠനം, ഈ ടേപ്പ് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം പ്രകടമായ മാറ്റങ്ങളുണ്ടാകില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.




