- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20യില്‍ 8000 റണ്‍സ്; നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവ്; ഇന്നലെ നടന്ന കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിനിടെയാണ് താരം റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്
ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍. ഇന്നലെ നടന്ന കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിനിടെയാണ് സൂര്യകുമാര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 9 പന്തില്‍ നിന്നും 27 റണ്‍സുമായി മിന്നുന്ന പ്രകടനമാണ് സൂര്യ നടത്തിയത്.
12,976 റണ്‍സുമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11,851 റണ്‍സുമായി രോഹിത് ശര്‍മ, 9,797 റണ്‍സുമായി ശിഖര്‍ ധവാന്‍, 8,654 റണ്‍സുമായി സുരേഷ് റെയ്ന എന്നിവരാണ് ഇതിന് മുന്‍പ് ടി20യില്‍ 8000 റണ്‍സ് കടന്ന മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് മൂന്നാം മത്സരത്തില്‍ ടീം ഗംഭീര തിരിച്ചുവരവ് നടത്തിയത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ മുംബൈ മറികടന്നു. അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും റിയാന്‍ റിക്കല്‍ട്ടണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.