- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവർ രാജ്യത്തിന് അഭിമാനം, ഇതിഹാസങ്ങൾക്ക് നൽകുന്നത് മറ്റൊരു ഇതിഹാസത്തെ'; വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് സിയറ എസ്‌യുവി സമ്മാനമായി പ്രഖ്യാപിച്ച് ടാറ്റ
മുംബൈ: ഐസിസി വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുത്തൻ ടാറ്റ സിയറ എസ്‌യുവി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. വിപണിയിലെത്താനൊരുങ്ങുന്ന പുതിയ സിയറയുടെ ഓരോ യൂണിറ്റും ടീമിലെ ഓരോ അംഗത്തിനും കമ്പനി സമ്മാനിക്കും. നവംബർ 2-ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ചൂടിയത്.
ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഈ വലിയ പ്രഖ്യാപനം. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് പതിപ്പുകളാണ് സമ്മാനമായി നൽകുന്നത്. ഈ മാസം അവസാനം സിയറ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
'അസാധാരണമായ പ്രകടനങ്ങളിലൂടെയും വിജയങ്ങളിലൂടെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യത്തെ മുഴുവൻ അഭിമാനഭരിതരാക്കിയിട്ടുണ്ട്. അവരുടെ യാത്ര ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. ഈ ഇതിഹാസങ്ങൾക്ക് മറ്റൊരു ഇതിഹാസത്തെ, അതായത് ടാറ്റ സിയറയെ സമ്മാനിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന് അഭിമാന ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഐക്കണിക് മോഡലായ സിയറ, 1991-ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലൈഫ്‌സ്റ്റൈൽ എസ്‌യുവി എന്ന നിലയിൽ ശ്രദ്ധേയമായിരുന്ന ഈ മോഡൽ 2000-കളുടെ തുടക്കത്തിൽ നിർത്തിവെച്ചിരുന്നു. പുതിയ അവതാരം ആധുനിക ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ഇലക്ട്രിക് പവർട്രെയിൻ എന്നിവയുമായി തിരിച്ചെത്തുകയാണ്.




