- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് കിങ്സിന്റെ ഓഹരികള്‍ മറ്റ് ഉടമകളുടെ അറിവില്ലാതെ വില്ക്കാന് ശ്രമം; മോഹിത് ബര്‍മനെതിരെ നിയമ നടപടിയുമായി പ്രീതി സിന്റ
മൊഹാലി: ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സില്‍ പൊട്ടിത്തെറി. ടീമിന്റെ നാല് ഉടമകളില്‍ ഒരാളായ മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. മറ്റുടമകളുടെ അറിവില്ലാതെ ബര്‍മന്റെ ഓഹരികള്‍ വില്ക്കാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നിയമ നടപടിയുമായി പ്രീതി സിന്റെ കോടതിയെ സമീപിച്ചത്. മോഹിത് ബര്‍മന്റെ നടപടികള്‍ തടയണമെന്നാണ് പ്രീതി സിന്റ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബര്‍മന്റെ പക്കലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാള്‍ക്ക് വില്ക്കാന് ശ്രമിക്കുന്നതായാണ് ആരോപണം. പുതിയ സീസണിനുള്ള ഒരുക്കത്തിനിടെയാണ് […]
മൊഹാലി: ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സില്‍ പൊട്ടിത്തെറി. ടീമിന്റെ നാല് ഉടമകളില്‍ ഒരാളായ മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. മറ്റുടമകളുടെ അറിവില്ലാതെ ബര്‍മന്റെ ഓഹരികള്‍ വില്ക്കാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നിയമ നടപടിയുമായി പ്രീതി സിന്റെ കോടതിയെ സമീപിച്ചത്. മോഹിത് ബര്‍മന്റെ നടപടികള്‍ തടയണമെന്നാണ് പ്രീതി സിന്റ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബര്‍മന്റെ പക്കലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാള്‍ക്ക് വില്ക്കാന് ശ്രമിക്കുന്നതായാണ് ആരോപണം.
പുതിയ സീസണിനുള്ള ഒരുക്കത്തിനിടെയാണ് ടീം ഉടമകള്‍ തമ്മിലുള്ള തര്‍ക്കം പുറത്തുവന്നത്. മറ്റ് ഉടമകളുടെ അറിവില്ലാതെ ടീമിന്റെ ഓഹരികള്‍ മോഹിത് ബര്മന് വില്ക്കാന് ശ്രമിച്ചതായാണ് ആരോപണം. സഹ ഉടമകളുടെ സമ്മതമില്ലാതെ ക്ലബ്ബിന്റെ ഓഹരികള്‍ വില്ക്കരുതെന്നാണു നേരത്തേയുണ്ടായിരുന്ന ധാരണ. മോഹിത് ഇതു ലംഘിച്ചെന്നാണു നടിയുടെ പരാതി. എന്നാല്‍ ഓഹരികള്‍ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് മോഹിത് ബര്മന് പ്രതികരിച്ചു.
ടീമിന്റെ 23 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രീതി സിന്റയുടേത്. നെസ് വാദിയയ്ക്കും 23 ശതമാനം ഓഹരികളുണ്ട്. മോഹിത് ബര്‍മന്റെ ഓഹരികളില്‍നിന്ന് 11.5 ശതമാനം മറ്റൊരാള്‍ക്കു വില്ക്കാന് ശ്രമിച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പുതിയ സീസണിനു മുന്‍പ് ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പഞ്ചാബ് മാനേജ്മെന്റ്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ ഉള്‍പ്പടെ ക്ലബ്ബ് ഒഴിവാക്കിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ശശാങ്ക് സിങ്ങിനെ നിലനിര്‍ത്തും. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ പഞ്ചാബ് ഒന്‍പതാം സ്ഥാനക്കാരായാണു സീസണ് അവസാനിപ്പിച്ചത്. ധവാനെ മാറ്റിയാല്‍ താരലേലത്തില്‍നിന്ന് പഞ്ചാബിന് പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും.
2008ലെ പ്രഥമ സീസണ് മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ പഞ്ചാബ് സൂപ്പര്‍ കിംഗ്സ് ഒരിക്കല്‍ മാത്രമാണ് ഫൈനലില്‍ എത്തിയിട്ടുള്ളത്. ടീമിന്റെ 23 ശതമാനം ഓഹരികളാണ് പ്രീതിയുടെ പക്കലുള്ളത്. നെസ് വാദിയക്ക് 23 ശതമാനം പങ്കുണ്ട്. ശേഷിക്കുന്ന ഓഹരി കരണ്‍ പോളിന്റെ പേരിലാണ്.
ഇത്തവണ ഒമ്പതാം സ്ഥാനത്തായിരുന്നു ടീം. 14 മത്സരങ്ങള്‍ കളിച്ച പഞ്ചാബ് അഞ്ച് വിജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങളിലും പരാജയപ്പെട്ടു. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശിഖര്‍ ധവാന് പകരം സാം കറനാണ് മിക്കവാറും മത്സരങ്ങളില്‍ നയിച്ചത്. പുതിയ സീസണിന് മുമ്പ് ടീം അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. വരുന്ന മെഗാലേലത്തിന് മുമ്പ് വലിയ അഴിച്ചുപണികള്‍ ടീമിലുണ്ടാവും.