- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൺപൂരിൽ അഞ്ചാം ദിനവും തകർന്നടിഞ്ഞ് ബംഗ്ലാദേശ്; വിക്കറ്റ് വേട്ടയുമായി അശ്വിനും,ജഡേജയും,ബുമ്രയും; ടെസ്റ്റിൽ തകർപ്പൻ വിജയത്തിനരികെ ഇന്ത്യ
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റ് മാച്ചിൽ വാൻ വിജയത്തിലേക്ക് ഇന്ത്യ കുതിക്കുന്നു. 26-2 എന്ന സ്കോറില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ബുമ്രയുടെ ഏറിയിൽ ബംഗ്ലാദേശ് ആൾ ഔട്ട് ആയിരിക്കുകയാണ്.
27 റണ്‍സോടെ മുഷ്ഫീഖുര്‍ റഹീമും റണ്ണൊന്നുമെടുക്കാതെ ഖാലിദ് അഹ്മദും ക്രീസില്‍. 1 വിക്കറ്റ് മാത്രം കൈയിലിരിക്കെ ബംഗ്ലാദേശിന് ഇപ്പോള്‍ 78 റണ്‍സിന്‍റെ ലീഡ് മാത്രമാണ് ഉള്ളത്.
അവസാന ദിനം സമനില പ്രതീക്ഷയില്‍ ക്രീസിൽ ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് അശ്വിനാണ്. ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ മോനിമുള്‍ ഹഖിനെ(2) ലെഗ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടത്.
ആദ്യ ഇന്നിംഗ്സില്‍ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിച്ച് റണ്‍സ് അടിച്ച മോനിമുളിനെ പൂട്ടാല്‍ ലെഗ് സ്ലിപ്പ് ഇടാനുള്ള രോഹിത്തിന്‍റെ തന്ത്രമാണ് ഫലം കണ്ടത്. നജ്മുൾ ഹൊസൈന്‍ ഷാന്‍റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്ലാമും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദമായി.
എന്നാല്‍ പിടിച്ചു നിന്ന മെഹ്ദി ഹസന്‍ മിറാസും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബംഗ്ലദേശിനെ 100 കടത്തി. മുഷ്ഫീഖർ-മെഹ്ദി ഹസന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വെല്ലുവിളിയാകുന്നതിനിടെ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിൽ എത്തിച്ചത് കൂട്ടുകെട്ട് പൊളിച്ചു.പിന്നാലെ തൈജുള്‍ ഇസ്ലാമിനെ(0) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.