- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവറിൽ പന്ത് ലോഫ്റ് ചെയ്ത് ന്യൂസിലൻഡ് ബാറ്റർ; കവറിൽ ഉയർന്ന് ചാടി ഒരു കൈകൊണ്ട് ക്യാച്ചെടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ; ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാവുമെന്ന് ആരാധകർ; വൈറലായി വീഡിയോ
ഇൻഡോർ: വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ അവിശ്വസനീയ ക്യാച്ച് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ലിയാ ടാഹുഹുവിനെ പുറത്താക്കിയ വോൾവാർഡിന്റെ അവിശ്വസനീയമായ ക്യാച്ച് വലിയ ചർച്ചയായിരിക്കുകയാണ്.
47-ാം ഓവറിലെ അഞ്ചാം പന്തിൽ ന്യൂസിലൻഡ് ബാറ്റർ ലിയാ ടാഹുഹു, സ്പിന്നർ നോൺകുലൂലെക്കോ എംലാബയുടെ പന്ത് കവറിലേക്ക് ഒരു ലോഫ്റ്റഡ് ഡ്രൈവ് കളിക്കുകയായിരുന്നു. എന്നാൽ പന്ത് അധികം ഉയർന്നിരുന്നില്ല. ഈ അവസരം മുതലെടുത്ത വോൾവാർട്ട് ഉയർന്ന് ചാടി ഒരു കൈകൊണ്ട് പന്ത് പിടികൂടുകയായിരുന്നു. ക്യാച്ചിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേര് പ്രശംസയുമായി രംഗത്തെത്തി. ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചായിരിക്കും ഇതായിരിക്കുമെന്ന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
Possible catch of the tournament contender from Laura Wolvaardt 👌
— ICC Cricket World Cup (@cricketworldcup) October 6, 2025
Watch LIVE action from the chase in #NZvSA, broadcast details here ➡️ https://t.co/MNSEqhJP29#CWC25 pic.twitter.com/CEeCSNTqfA
അതേസമയം മത്സരത്തിൽ ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. തസ്മിന്‍ ബ്രിറ്റ്സ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ടീമിന് മിന്നും ജയം ഒരുക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം 40.5 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ടീമിനായി. ദക്ഷിണാഫ്രിക്കൻ സ്പിന്നർ നോൺകുലൂലെക്കോ എംലാബ 4 വിക്കറ്റുകൾ വീഴ്ത്തി.
ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് ന്യൂസിലന്‍ഡ് ഇന്നിങ്സിന് കരുത്തായത്. 98 പന്ത് നേരിട്ട സോഫി 85 റണ്‍സെടുത്ത് പുറത്തായി. ബ്രൂക്ക് ഹാലി ഡേ 37 പന്തില്ഡ നിന്ന് 45 റണ്‍സെടുത്തു. സോഫി ഡിവൈനും ബ്രൂക്കും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസിലന്‍ഡ് സ്‌കോര്‍ 150-കടത്തിയത്. ജോര്‍ജിയ പ്ലിമ്മര്‍ 31 റണ്‍സെടുത്തപ്പോള്‍, അമേലിയ കെര്‍ 23 റണ്‍സെടുത്തു. മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.