- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഗ്ലാമർ സുന്ദരിമാർക്ക് കിട്ടുന്ന ശമ്പളമെത്ര?; കളി ജയിച്ചാൽ ബോണസ് വേറെ; ഐപിഎൽ ചിയർ ലീഡർമാരുടെ പ്രതിഫലത്തിൽ ഒന്നാമൻ ഈ ടീം; വരുമാനക്കണക്കുകൾ അറിയാം

മുംബൈ: ഐപിഎൽ ആവേശം ഗാലറികളിൽ അലതല്ലുമ്പോൾ സിക്സറുകൾക്കും വിക്കറ്റുകൾക്കും ചുവടുവെക്കുന്ന ചിയർ ലീഡർമാരുടെ പ്രതിഫലം എത്രയെന്നറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. കോടികൾ മറിയുന്ന പോരാട്ടങ്ങൾക്കിടയിൽ ഈ ഗ്ലാമർ താരങ്ങൾക്കും ലഭിക്കുന്നത് മോശമല്ലാത്ത തുകയാണ്. ഓരോ ഫ്രാഞ്ചൈസിയും വ്യത്യസ്തമായ നിരക്കുകളാണ് ചിയർ ലീഡർമാർക്ക് നൽകുന്നത്. ഐപിഎൽ ടീമുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് (കെകെആർ) തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്.
ഒരു മത്സരത്തിന് ഏകദേശം 24,000 മുതൽ 25,000 രൂപ വരെയാണ് ഷാരൂഖ് ഖാന്റെ ടീം നൽകുന്ന തുക. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) എന്നീ ടീമുകൾ ഓരോ മത്സരത്തിനും ഏകദേശം 20,000 രൂപ വീതമാണ് ചിയർ ലീഡർമാർക്ക് പ്രതിഫലമായി നൽകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ഓരോ മത്സരത്തിനും ഏകദേശം 17,000 രൂപ നൽകുമ്പോൾ, പഞ്ചാബ് കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ 12,000 മുതൽ 15,000 രൂപ വരെയാണ് ഈ നർത്തകർക്ക് ഓരോ സെഷനും പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
പ്രതിഫലത്തിന് പുറമെ വിജയബോണസായും ഇവർക്ക് പണം ലഭിക്കാറുണ്ട്. സ്വന്തം ടീം ജയിക്കുകയാണെങ്കിൽ മിക്ക ഫ്രാഞ്ചൈസികളും 3,000 രൂപ അധികമായി നൽകും. സ്പോൺസർമാരുടെ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 മുതൽ 12,000 രൂപ വരെ ലഭിക്കും. വിദേശങ്ങളിൽ നിന്നെത്തുന്ന ഇവർക്ക് വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഫ്രാഞ്ചൈസികൾ തന്നെയാണ് ഒരുക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ കോടികളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും കഠിനമായ പരിശീലനവും തുടർച്ചയായ യാത്രകളും ആവശ്യമുള്ള ഈ പ്രൊഫഷനിലൂടെ ഒരു സീസണിൽ മികച്ച വരുമാനം ഇവർക്ക് നേടാനാകും.


