- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ത്രില്ലർ പോരിൽ കർണാടകയെ അട്ടിമറിച്ച് ത്രിപുര; ജയം സൂപ്പർ ഓവറിൽ; മുരസിംഗ് കളിയിലെ താരം
അഹമ്മദാബാദ്: കരുത്തരായ കർണാടകയെ സൂപ്പർ ഓവറിൽ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ത്രിപുരയ്ക്ക് അവിശ്വസനീയ വിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഗ്രൗണ്ട് 'ബി'യിൽ തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരം നിശ്ചിത ഓവറിൽ സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി മികച്ച സ്കോർ പടുത്തുയർത്തി. ഓപ്പണർമാരായ ബി.ആർ. ശരത് (20 പന്തിൽ 44), ക്യാപ്റ്റൻ മായങ്ക് അഗർവാൾ എന്നിവർ ചേർന്ന് 34 പന്തിൽ 57 റൺസിന്റെ മികച്ച തുടക്കം നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയും ഒട്ടും പിന്നിലായിരുന്നില്ല. ഓപ്പണർമാരായ ഹനുമ വിഹാരിയും ശ്രീധാം പോളും ചേർന്ന് 65 റൺസ് നേടി മികച്ച അടിത്തറയിട്ടു. മുൻനിരയിൽ വിജയ് ശങ്കർ പെട്ടെന്ന് പുറത്തായെങ്കിലും, ത്രിപുരയുടെ ക്യാപ്റ്റൻ മണിശങ്കർ മുരസിംഗ് നടത്തിയ ഒറ്റയാൾ പോരാട്ടം ടീമിനെ വിജയത്തിനരികിലെത്തിച്ചു. 35 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ മുരസിംഗ്, അവസാന ഓവറുകളിൽ കളി ത്രിപുരയുടെ വരുതിയിലാക്കി.
എന്നാൽ, അവസാന പന്തിൽ വിജയത്തിലേക്ക് വെറും രണ്ട് റൺസ് മാത്രം വേണ്ടിയിരിക്കെ, മുരസിംഗ് റൺ ഔട്ടായതോടെ മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 20 ഓവറിൽ 197 റൺസ് വീതം നേടി. വിജയികളെ തീരുമാനിക്കാൻ തുടർന്നുവന്ന സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ത്രിപുര, ശ്രീധാം പോളിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ 22 റൺസ് നേടി. വെറും നാല് പന്തിൽ നിന്ന് 16 റൺസാണ് പോൾ മണിശങ്കർ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ത്രിപുരയ്ക്കായി പന്തെറിയാനെത്തിയത് നിശ്ചിത ഓവറിൽ ടീമിന്റെ രക്ഷകനായ ക്യാപ്റ്റൻ മണിശങ്കർ മുരസിംഗ് തന്നെയായിരുന്നു. മുരസിംഗിന്റെ ആദ്യ പന്തിൽ തന്നെ സ്മരൺ രവിചന്ദ്രൻ പൂജ്യത്തിന് പുറത്തായത് കർണാടകയ്ക്ക് കനത്ത തിരിച്ചടിയായി. അഭിനവ് മനോഹറും മാക്നെയിൽ ഹാഡ്‌ലി നോറോണയും ചേർന്ന് അഞ്ച് പന്തിൽ 18 റൺസ് മാത്രമാണ് നേടിയത്.




