- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുനൈദ് സിദ്ദിഖിയുടെ 'ഫൈഫറിൽ' കനേഡിയൻ പട തകർന്നു; ഒരറ്റത്ത് വിക്കറ്റ് കാത്ത് ആര്യാംശ് ശർമ്മ; ആറാം നമ്പറിൽ സൊഹൈബിന്റെ വെടിക്കെട്ട്; യുഎയുടേത് ലോകകപ്പിലെ രണ്ടാമത്തെ ജയം

ന്യൂഡൽഹി: ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി യുഎഇ. തോൽവി മുന്നിൽ കണ്ട ഘട്ടത്തിൽ നിന്നാണ് യുഎഇ പൊരുതിക്കയറി വിജയം സ്വന്തമാക്കിയത്. കാനഡ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ യുഎഇ മറികടന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.
രക്ഷകരായി സൊഹൈബ് ഖാനും ആര്യാംശ് ശർമ്മയും
ഒരു ഘട്ടത്തിൽ കാനഡയുടെ കൈപ്പിടിയിലായിരുന്ന മത്സരം യുഎഇ തിരിച്ചുപിടിച്ചത് ആറാം നമ്പറിൽ ഇറങ്ങിയ സൊഹൈബ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ്. 29 പന്തിൽ 51 റൺസെടുത്ത സൊഹൈബ് കനേഡിയൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഒരറ്റത്ത് വിക്കറ്റ് കാത്ത് ഉറച്ചുനിന്ന ഓപ്പണർ ആര്യാംശ് ശർമ്മ (53 പന്തിൽ 74*) യുഎഇ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കാനഡയ്ക്കായി ക്യാപ്റ്റൻ സാദ് ബിൻ സഫർ 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഫലമുണ്ടായില്ല.
ബാറ്റിംഗിലും ബൗളിംഗിലും മിന്നി യുഎഇ
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കാനഡയ്ക്ക് ഹർഷ് ടാക്കറിന്റെ (50) അർദ്ധ സെഞ്ച്വറിയാണ് തുണയായത്. എന്നാൽ യുഎഇ ബൗളർ ജുനൈദ് സിദ്ദിഖിയുടെ അഞ്ച് വിക്കറ്റ് പ്രകടനം (5/35) കാനഡയെ 150 റൺസിൽ ഒതുക്കാൻ സഹായിച്ചു. നവ്‌നീത് ധലിവാൽ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കാനഡയ്ക്കായി തിളങ്ങി.


