- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്, ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി എല്ലാവരും അതിന്റെ ഭാഗമാണ്; ീട്ടെന്ഷന് ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞ് പോയി: വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെ നിലനിര്‍ത്തിയില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയതായി ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. 'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്. അത് പതിനാറോ ഇരുപത്തിഅഞ്ചോ താരങ്ങള്‍ മാത്രമല്ല. ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റീട്ടെന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞിരുന്നു.' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.
'താരലേലത്തില്‍ കൊല്‍ക്കത്ത എനിക്ക് വേണ്ടി ശ്രമിക്കുമോയെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണ് ഞാന്‍ ലേലത്തെ കാണുന്നത്. കൊല്‍ക്കത്ത എന്നെ വീണ്ടും വാങ്ങിയാല്‍ അതാണ് സന്തോഷം, വെങ്കടേഷ് അയ്യര്‍ പ്രതികരിച്ചു. 2021ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയപ്പോള്‍ മുതല്‍ 2024ലെ കിരീടനേട്ടത്തില്‍ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്.
കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്കായി വിജയ റണ്‍സ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു. 'സത്യം പറഞ്ഞാല്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. പക്ഷേ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. കൊല്‍ക്കത്തയാണ് എന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാന്‍ ഈ ടീമിനായി ചെയ്തിട്ടുണ്ട്, വെങ്കടേഷ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി നാല് അര്‍ധ സെഞ്ച്വറികള്‍ അടക്കം 370 റണ്‍സാണ് താരം നേടിയത്. ഐപിഎല്‍ കരിയറില്‍ ആകെ മൊത്തം 50 മാച്ചുകളില്‍ 11 അര്‍ധ സെഞ്ച്വറികള്‍ അടക്കം 1326 റണ്‍സാണ് നേടിയിട്ടുള്ളത്.