ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ബറോഡക്കെതിരെ കേരളം പൊരുതി തോറ്റു. 62 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തര്‍ന്ന് കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് അസറുദ്ദീന്റെ (58 പന്തില്‍ 104) സെഞ്ചുറി പാഴായി. രോഹന്‍ കുന്നുമ്മല്‍ (65) അഹമ്മദ് ഇമ്രാന്‍ (51) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) വെടിക്കെട്ട് ഇന്നിംഗ്സിന്റെ പിൻബലത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ക്രുനാല്‍ പാണ്ഡ്യ (54 പന്തില്‍ പുറത്താവാതെ 80) എന്നിവരുടെ ഇന്നിംഗ്സും ഹൈദാരാബാദിന് ഗുണം ചെയ്തു. ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റെടുത്തു.

ബറോഡ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (50 പന്തില്‍ 65) അഹമ്മദ് ഇമ്രാൻ (52 പന്തില്‍ 51) ചേർന്ന് മികച്ച ഓപ്പണിംഗ് കൂട്ടലുകെട്ടാണ് കേരളത്തിന് സമ്മാനിച്ചത്. സൽമാൻ നിസ്സാർ (31 പന്തില്‍ 19), ഷോൺ റോജർ (24 പന്തിൽ 27) ഷറഫുദ്ദീന്‍ (21), ജലജ് സക്‌സേന (0), സിജോമോന്‍ ജോസഫ് (6), ഏദിന്‍ ആപ്പിള്‍ ടോം (17), ബേസില്‍ തമ്പി (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വൈശാഖ് ചന്ദ്രന്‍ (5) പുറത്താവാതെ നിന്നു. ഏഴ് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അസറിന്‍റെ ഇന്നിംഗ്സ്.ബറോഡയ്ക്കായി ആകാശ് സിംഗ് 3 വിക്കറ്റും, രാജ് ലിംബാനി, ക്രുനാല്‍ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ, ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) ഇന്നിംഗ്‌സിന്റെ സഹായത്തോടെയാണ് കൂറ്റൻ ടോട്ടൽ നേടിയത്. പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ക്രുനാല്‍ പാണ്ഡ്യ (54 പന്തില്‍ പുറത്താവാതെ 80) എന്നിവരുടെ ഇന്നിംഗ്‌സും ഹൈദാരാബാദ് കൂറ്റൻ സ്കോറിലെത്തുന്നതിന് സഹായകമായി. ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റെടുത്തു.

സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ശാശ്വത് റാവത്തിന്റെ (10) വിക്കറ്റാണ് ബറോഡയ്ക്ക് ആദ്യം നഷ്ടമായത്. ഷറഫുദീനായിരുന്നു വിക്കറ്റ്. എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച അശ്വിന്‍കുമാര്‍ - കോലി സഖ്യം 198 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അശ്വന്‍കുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അശ്വിന്‍കുമാറാണ് ആദ്യം പുറത്തായത്. മൂന്ന് സിക്‌സും 19 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. 35 ഓവർ പൂർത്തിയാകുമ്പോൾ കോലിയും മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും കോലി നേടി.

പിന്നാലെ ക്രീസിലൊന്നിച്ച ക്രുനാല്‍ - വിഷ്ണു സോളങ്കി സഖ്യം കേരള ബൗളർമാരെ കടന്നാക്രമിച്ചു കളിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 91 റണ്‍സ് കൂട്ടിചേര്‍ത്തു. 25 പന്തിൽ 46 റൺസ് നേടി വിഷ്ണു പുറത്തായെങ്കിലും ക്രുനാല്‍ പാണ്ട്യ മികച്ച ബാറ്റിംഗ് പ്രകടനം തുടർന്നു. മൂന്ന് സിക്‌സും ഏഴ് ഫോറും നേടിയ ക്രുനാല്‍ 54 പന്തുകളിൽ ഇന്നും 80 റൺസുമായി പുറത്താവാതെ നിന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. സഞ്ജു സാംസണില്ലാതെയാണ് കേരളം ഇറങ്ങുന്നത്. സല്‍മാന്‍ നിസാറാണ് കേരളത്തെ നയിക്കുന്നത്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.