- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔട്ടായി മടങ്ങുന്നതിനിടെ കാണികളുടെ കൂവൽ; വാക്കേറ്റത്തിന് മുതിർന്ന് വിരാട് കോഹ്ലി; പവലിയനിലെ കാണികളെ തുറിച്ച് നോക്കി താരത്തിന്റെ സ്ഥിരം നമ്പർ; രംഗം ശാന്തമായത് മാച്ച് ഒഫീഷ്യൽ ഇടപെട്ടതോടെ
മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണായകമായ ബോക്സിങ് ഡേ ടെസ്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ വിവാദങ്ങൾ കനത്തിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാര വിരാട് കോഹ്ലി മത്സരത്തിന്റെ ആദ്യ ദിനം തന്നെ വിമർശനങ്ങൾ ഏറ്റ് വാങ്ങി കളം നിറഞ്ഞിരുന്നു. 19 കാരനായ അരങ്ങേറ്റ താരം കോൺസ്റാസുമായി കൊമ്പ്കോർത്ത താരത്തിന് ഐസിസിയുടെ വക പിഴയും ലഭിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ കോഹ്‌ലിയും, ജെയ്‌സ്വാളും ചേർന്ന് 102 റൺസിന്റെ നിർണായക കൂട്ടുക്കെട്ട് പടുത്തുയർത്തി.
ഇന്ന് മോശമല്ലാതെ ബാറ്റ് ചെയ്തിരുന്ന വിരാട് ഔട്ടായി മടങ്ങിയതിന് ശേഷവും മെൽബൺ കാണികൾ വിരാടിനെ കൂവിയതോടെ താരം പ്രകോപിതനാവുകയായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ് താരത്തിനെതിരെ കാണികൾ കൂവിയത്. ഡ്രസിങ് റൂമിലേക്കുള്ള വഴിയിൽ വിരാട് കൂവുന്ന കാണികൾക്ക് മറുപടി നൽകുവാൻ തിരിച്ചുവന്നു. കാണികളെ നോക്കി വിരാട് കുറച്ച് നിമിഷങ്ങൾ നിൽക്കുകയും ചെയ്തു. ഒരു മാച്ച് ഒഫീഷ്യൽ വന്ന് താരത്തെ തിരിച്ചുകൊണ്ടുപോകുകയായിരുന്നു. കോൺസ്റ്റാസ് ആയുള്ള പ്രശ്നത്തിന്‍റെ പേരിൽ തന്നെ താരത്തിന്റെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ വേട്ടയാടുന്നതിനിടെയാണ് പുതിയ സംഭവം. ക്ലൗണ്‍, ക്രൈ ബേബി എന്നിങ്ങനെയുള്ള പരിഹാസ പദാവലികളാണ് മാധ്യമങ്ങള്‍ മുദ്രകുത്തിയിരിക്കുന്നത്.
അതേസമയം ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ പിടിമുറുക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 164 ന് 5 എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയും (നാല്) പുറത്താകാതെനില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 310 റണ്‍സ് വേണം.