- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹങ്കാരം അത് കൈയില്‍ വെച്ചാല്‍ മതി; ക്യാപ്റ്റനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കളംവിട്ടതില് പണി കിട്ടി വിന്‍ഡീസ് താരം: അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് നല്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്
ബാര്‍ബഡോസ്: ബാര്‍ബഡോസില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയിലെ ഫീല്‍ഡിലെ വിവാദ പെരുമാറ്റത്തിന്റെ പേരില്‍ പേസര്‍ അല്‍സാരി ജോസഫിന് വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജോസഫിന്റെ പെരുമാറ്റം ടീമിന്റെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയില്‍ അറിയിച്ചു.
മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്. ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റിനെക്കുറിച്ച് ജോസഫ് തന്റെ ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, ഹോപ്പ് നല്‍കിയ ഫീല്‍ഡ് ഫാസ്റ്റ് ബൗളര്‍ക്ക് അത്ര സുഖമായി തോന്നിയില്ല. സംഭവത്തില്‍ രോഷാകുലനായ ജോസഫ്, ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്സിന് 148 കി.മീ വേഗത്തില്‍ ബൗണ്‍സര്‍ എറിഞ്ഞു. ഇംഗ്ലീഷ് ബാറ്റര്‍ക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു. കോക്‌സ് ലൈനില്‍ നിന്ന് പുറത്ത് കളിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഒരു എഡ്ജ് ആയി വിക്കറ്റ്കീപ്പറുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.
വെസ്റ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം ആഹ്ലാദത്തില്‍ ആഘോഷിച്ചപ്പോള്‍ ജോസഫിന് തന്റെ ക്യാപ്റ്റനോട് അപ്പോഴും കലിപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സഹ പേസര്‍ ജെയ്ഡന്‍ സീല്‍സ് മുഖത്ത് ഒരു ടവല്‍ തടവി ശാന്തനാക്കാന്‍ പോലും ശ്രമിച്ചെങ്കിലും ജോസഫ് ചെവിക്കൊണ്ടില്ല. ആ ദേഷ്യത്തില്‍ തന്നെ തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയ താരം ഗ്രൗണ്ട് വിടാന്‍ തീരുമാനിച്ചു.
ഒരു ഓവറിന് ശേഷം ജോസഫ് കളത്തിലേക്ക് മടങ്ങി എത്തിയെങ്കിലും താരത്തിന്റെ പ്രവര്‍ത്തി ഏറെ വിവാദമായി. വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് കളി ജയിച്ചു, പക്ഷേ ടീം മാനേജ്‌മെന്റ് 27 കാരന്റെ പെരുമാറ്റത്തില്‍ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചു. അത്തരം പെരുമാറ്റം താന്‍ അംഗീകരിക്കില്ലെന്ന് ഹെഡ് കോച്ച് ഡാരന്‍ സമി മത്സരത്തിന് ശേഷം പറഞ്ഞു. ഇത് ജോസഫിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുന്നതിന് കാരണമായി.