2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാന്‍ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാന്‍ഡും തമ്മില്‍ കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ദുബായില്‍ വെച്ച് ബംഗ്ലാദേശിനെതിരെയാണ് നടക്കുക.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്. പരിശീലകനായ ഗൗതം ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രമുഖ വിക്കറ്റ് കീപ്പര്‍. അത് റിഷഭ് പന്താണെന്നാണ് കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടി 20 യില്‍ നിന്ന് അദ്ദേഹത്തെ തഴഞ്ഞു, കൂടാതെ ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫസ്റ്റ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നുമില്ല. ഇതോടെ ഗംഭീറിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തിരിക്കുകയാണ് ആ താരം എന്നാണ് ലഭിക്കുന്ന റിപ്പോട്ടില്‍ സൂചിപ്പിക്കുന്നത്.

റിപ്പോട്ടില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ:

'കോച്ച് ഗൗതം ഗംഭീറിനോട് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററിന് കടുത്ത എതിര്‍പ്പുള്ളതായി ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് നിലവില്‍ ആ താരത്തെ പരിഗണിക്കുന്നില്ല. ഏകദിന ഫോര്‍മാറ്റില്‍ തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നില്‍ ചില ബാഹ്യ കാരണങ്ങളുണ്ടെന്നാണ് ഈ താരം വിശ്വസിക്കുന്നത്', ഇതാണ് റിപ്പോട്ടില്‍ സൂചിപ്പിക്കുന്നത്.

ചാംപ്യന്‍സ് ട്രോഫിയില്‍ കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിട്ടുള്ള ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് റിഷഭ് പന്തുള്ളത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തന്നെ കളിക്കുമെന്ന് കോച്ച് ഗംഭീര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഏകദിനങ്ങളിലെ പ്ലേയിങ് ഇലവനില്‍ ഈയിടെയായി പന്തിന് സ്ഥാനമില്ല. ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി തനിക്ക് സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ റിഷഭ് പന്ത് നീരസം പ്രകടിപ്പിക്കാനാണ് സാധ്യത എന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്.