- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2023ല്‍ ബിസിസിഐ കരാറില്‍ നിന്ന് പേര് വെട്ടി; ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞു, ഐപിഎല്‍ ടീമും കൈവിട്ടു: ഈ രഞ്ജി ട്രോഫി അവസാനത്തേത്; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ
കൊല്‍ക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള താരങ്ങളുടെ പരിഗണനാപട്ടികയില്‍ നിന്ന് നേരത്തെ പുറത്തായ മുന്‍ താരം വൃദ്ധിമാന്‍ സാഹ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ കൂടിയായ 40കാരനായ സാഹയെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ സീസണോടെ താന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സാഹ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ താരമായ സാഹ സീസണൊടുവില്‍ വിരമിക്കും. അടുത്ത ഐപിഎല്ലില്‍ സാഹ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതെന്റെ അവസാന സീസണായിരിക്കും. ബംഗാളിനായി അവസാനമായി ഒരിക്കല്‍ കൂടി ഇറങ്ങാനായതില്‍ അഭിമാനിക്കുന്നു. ഈ സീസണ്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ളതൊന്നാക്കാം, സാഹ ട്വിറ്ററില്‍ കുറിച്ചു. ബാറ്റിങ്ങിനേക്കാള്‍ ഉപരി വിക്കറ്റ് കീപ്പിങ്ങിലെ മികവിലൂടെയാണ് സാഹ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നത്.
2023ല്‍ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ സാഹയുടെ പേര് വെട്ടിയിരുന്നു. അതിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്താന്‍ സാഹയ്ക്ക് സാധിച്ചിട്ടില്ല. അടുത്ത ഐപിഎല്‍ താര ലേലത്തിനായി സാഹ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ സാഹയുടെ ഐപിഎല്‍ കരിയറും അവസാനിക്കുന്നു.
2010ലാണ് സാഹ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റിലായിരുന്നു കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 40 മത്സരങ്ങളില്‍ നിന്ന് 1353 റണ്‍സ് ടെസ്റ്റില്‍ സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും നേടി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കീപ്പര്‍മാരില്‍ ധോണിക്കും പന്തിനും (ജോയിന്റ് ഫസ്റ്റ്) പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈ വലംകയ്യന്‍ കീപ്പര്‍.
മൂന്ന് വര്‍ഷം മുമ്പ് 2021ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ല്‍ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഐപിഎല്ലില്‍ പക്ഷെ 170 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.