- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളായ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയും; ആണ്‍കുഞ്ഞ് പിറന്നത് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ആശംസ അറിയിച്ച് സെലിബ്രിറ്റികളും
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഘാട്‌കെയും മാതാപിതാക്കളായിരിക്കുന്നു. ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞാണ് പിറന്നത്. ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ സാഗരിക തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.കുഞ്ഞിന് ''ഫതേഹ്സിംഗ് ഖാന്‍'' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
'സ്നേഹത്തേടേയും എല്ലാവിധ അനുഗ്രഹത്തോടേയും ഞങ്ങളുടെ പ്രിയപ്പെട്ട മകന്‍ ഫതേഹ്സിന്‍ഹ് ഖാനെ സ്വാഗതം ചെയ്യുന്നു.'-സാഗരിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളും സാഗരിക പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ പിടിച്ചിരിക്കുന്ന സഹീറിനേയും തൊട്ടടുത്തിരിക്കുന്ന സാഗരികയേയും ചിത്രങ്ങളില്‍ കാണാം.
ഇരുവര്‍ക്കും ആശംസ അറിയിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്. സുരേഷ് റെയ്ന, അംഗദ് ബേദി, ആര്‍.പി സിങ്ങ്, സാറാ തെണ്ടുല്‍ക്കര്‍, ഹുമാ ഖുറേശി തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
2017 നവംബര്‍ 23-നായിരുന്നു സഹീറിന്റേയും സാഗരികയുടേയും വിവാഹം. ഒരുമിച്ചുള്ള ജീവിതം തുടങ്ങി ഏഴ് വര്‍ഷത്തിനുശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീര്‍ ആദ്യമായി സാഗരികയെ കാണുന്നത്. പിന്നീട് യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇതോടെയാണ് സഹീറും സാഗരികയും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിഞ്ഞത്.