ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടനാം ഹോട്ട്‌സ്‌പറിനെതിരായ ആവേശ പോരാട്ടത്തിൽ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. 96-ാം മിനിറ്റിൽ മാത്തീജ്സ് ഡി ലിഗ്റ്റ് നേടിയ ഹെഡ്ഡർ ഗോളാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ടോ​ട്ട​ൻ​ഹാ​മി​നാ​യി 84-ാം മി​നി​റ്റി​ൽ മ​ത്യാ​സ് ടെ​ല്ലും 90+1-ാം മി​നി​റ്റി​ൽ റി​ച്ചാ​ർ​ലി​സ​ണും ഗോ​ൾ നേ​ടി. യു​നൈ​റ്റ​ഡി​നാ​യി ബ്ര​യാ​ൻ എം​ബ്യൂ​മോ (32) യും മ​ത്യാ​സ് ഡി​ലി​റ്റും (90+6) ഗോ​ൾ നേ​ടി.

ടോ​ട്ട​ൻ​ഹാം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ആ​ദ്യം മു​ന്നീ​ലെ​ത്തി. 32-ാം മി​നി​റ്റി​ൽ അ​മ​ദ് ദി​യാ​ലോ​യു​ടെ ക്രോ​സി​ൽ നി​ന്ന് എം​ബ്യൂ​മോ ഹെ​ഡ​റി​ലൂ​ടെ ഗോ​ൾ നേ​ടി. കോ​ച്ച് റൂ​ബ​ൻ അ​മോ​റിം ടീ​മി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ ഈ ഗോ​ളി​ലൂ​ടെ ഫ​ല​മു​ണ്ടാ​ക്കി. ഒ​രു ഗോ​ൾ ലീ​ഡി​ൽ ക​ളി​യെ​ങ്കി​ലും ടോ​ട്ട​ൻ​ഹാം തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ സീസണിൽ എംബുമോയുടെ ആറാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ടോട്ടനത്തിന് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല.

ഒ​രു ഗോ​ൾ ലീ​ഡി​ൽ യു​നൈ​റ്റ​ഡ് ജ​യ​ത്തി​ലേ​​ക്കെ​ന്ന് തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു തോ​മ​സ് ഫ്രാ​ങ്കി​ന്റെ ടോ​ട്ട​ൻ​ഹാം ഇ​ര​ട്ട ഗോ​ളു​മാ​യി തി​രി​ച്ച​ടി​ച്ച​ത്. 84-ാം മിനിറ്റിൽ മാത്തിസ് ടെൽ ആണ് ടോട്ടനത്തിന് വേണ്ടി സമനില ഗോൾ നേടിയത്. പിന്നാലെ 91-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടനത്തിന് മുന്നിലെത്തിച്ചു. എന്നാൽ, സ്റ്റോപ്പേജ് ടൈമിൽ ലഭിച്ച കോർണറിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ തലവെച്ച് ഡി ലിഗ്റ്റ് യുണൈറ്റഡിനെ സമനിലയിൽ നേടുകയായിരുന്നു.

അഞ്ചു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയറിയാതെ മുന്നേറുകയാണ്. അതേസമയം, ഈ സീസണിൽ ടോട്ടനത്തിന് അവരുടെ തട്ടകത്തിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും 18 പോ​യ​ന്റ് വീ​ത​മാ​ണെ​ങ്കി​ലും ടോ​ട്ട​ൻ​ഹാം മൂ​ന്നാ​മ​തും യുണൈറ്റഡ് ഏഴാ​മ​തു​മാ​ണ്. 25 പോ​യ​ന്റു​മാ​യി ആ​ഴ്സ​ണ​ലാ​ണ് ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും 18 പോ​യ​ന്റ് വീ​ത​മാ​ണെ​ങ്കി​ലും ടോ​ട്ട​ൻ​ഹാം മൂ​ന്നാ​മ​തും യു​നൈ​റ്റ​ഡ് ഏ​ഴാ​മ​തു​മാ​ണ്. 25 പോ​യ​ന്റു​മാ​യി ആ​ഴ്സ​ണ​ലാ​ണ് ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.