- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ഫിഫ അണ്ടർ 17 ലോകകപ്പിന് ആവേശം തുടക്കം; ബെൽജിയത്തെ 3-2ന് പരാജയപ്പെടുത്തി അർജന്റീന; മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ജപ്പാൻ; പോർച്ചുഗലിനും ദക്ഷിണാഫ്രിക്കയ്ക്കും ജയം
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിന് ആവേശം നിറഞ്ഞ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബെൽജിയത്തെ 3-2ന് പരാജയപ്പെടുത്തി ടൂർണമെന്റിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാണികളുടെ ആവേശോജ്വലമായ പിന്തുണയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഡീഗോ പ്ലാസെന്റെയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ആദ്യ മത്സരത്തിൽ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തിൽ റാമിറോ ടുലിയാന്റെ മികച്ച ഫിനിഷിലൂടെയാണ് അർജന്റീന ആദ്യ ഗോൾ നേടിയത്. തുടർന്ന് 68-ാം മിനിറ്റിൽ ജെയിനികോസ്കിയും 71-ാം മിനിറ്റിൽ എസ്ക്വിവലും ലക്ഷ്യം കണ്ടതോടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ന്യൂകാലിഡോണിയയെ 6-1ന് തകർത്ത് മികച്ച വിജയത്തോടെ ടൂർണമെന്റ് ആരംഭിച്ചു.
ഇതേ ഗ്രൂപ്പിൽ ജപ്പാൻ മൊറോക്കോയെ 2-0ന് പരാജയപ്പെടുത്തി. ഇത് ജപ്പാന്റെ തുടർച്ചയായ ആറാമത്തെ അണ്ടർ 17 ലോകകപ്പ് വിജയമാണ്. ദക്ഷിണാഫ്രിക്ക ബൊളീവിയയെ 3-1ന് പരാജയപ്പെടുത്തി ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ സിവ് പാമ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
എന്നാൽ 10 കളിക്കാരുമായി ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. 38-ാം മിനിറ്റിൽ വിറ്റ്ബൂയി ആദ്യ ഗോൾ നേടി ടീമിന് മുൻതൂക്കം നൽകി. തുടർന്ന് 50-ാം മിനിറ്റിൽ ബൊഹ്ലോക്കോയും 90+5-ാം മിനിറ്റിൽ എൽസും ഗോളുകൾ നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ബൊളീവിയയുടെ ആശ്വാസ ഗോൾ 72-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മറോഡ് പെൻ നേടി.




