- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ബ്രസീലിന്റെ നെയ്മറിന്റെ അരികിൽ മെസിയുടെ കട്ട് ഔട്ട് വേണ്ട; കാസർകോട് സംഘർഷാവസ്ഥ നിയന്ത്രിക്കാൻ എത്തിയ പൊലീസിനെയും ബന്ദിയാക്കി ജീപ്പിന്റെ ഗ്ലാസ് തകർത്തു; ഫുട്ബോൾ ആഘോഷങ്ങൾ അതിരുവിടുമ്പോൾ
കാസർകോട്: അർജന്റീനയുടെയും ബ്രസീലിന്റെയും ഫുട്ബോൾ പ്രേമികൾ തമ്മിൽ അർധരാത്രിയിൽ സംഘർഷം. കാസർകോട് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുട്ബോൾ പ്രേമികൾക്ക് കളങ്കം ചാർത്തിയ സംഭവം അരങ്ങേറിയത്.സംഘർഷം നടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, നെയ്മറുടെ പോസ്റ്റർ കീറിയെന്ന് ആരോപിച്ച് ഫുട്ബോൾ ആരാധകർ പൊലീസ് സംഘത്തെ തടയുകയും ബന്ദിയാക്കുകയും ചെയ്തു.
പൊലീസ് ജീപ്പിന് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.സംഘർഷത്തെ തുടർന്നു 50 ഓളം പേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു.സംഘർഷത്തിന് പൊലീസുകാരെ ബന്ദിയാക്കുന്നതിനും കാരണമായ സംഭവങ്ങൾ ഇങ്ങനെ.. അർജന്റീനയുടെ നായകൻ മെസിയുടെ കൂറ്റൻ ഫ്ളക്സ് ബോർഡ് വാദ്യമേളങ്ങളുടെയും വർണവെളിച്ചങ്ങളുടെയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നെയ്മറുടെ ബോർഡിന് സമീപം സ്ഥാപിക്കുന്നത് ബ്രസീൽ ഫുട്ബോൾ പ്രേമികൾ എതിർത്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
വിവരമറിഞ്ഞ ബേക്കൽ എസ്ഐ രാജീവിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘവും മേൽപറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള മറ്റേ സംഘവും സ്ഥലത്തത്തി. ഫുട്ബോൾ പ്രേമികളെ ലാത്തി ഉപയോഗിച്ചു പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ കയ്യിലുള്ള വടികൊണ്ട് നെയ്മറിന്റെ പോസ്റ്റർ കീറിയതോടെ ആൾക്കൂട്ടം പൊലീസിനെ നേരെയായി.
തുടർന് പൊലീസിനെ ബന്ദിയാക്കുകയും എസ്ഐ രാജീവനെ തള്ളിയിട്ട് പരുക്കേൽപ്പിക്കുകയും ജീപിന്റെ സൈഡ് ഗ്ലാസ് ഇടിച്ച തകർക്കുകയും ചെയ്തു.ബേക്കൽ ഡി യു സ് പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്