- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഫിഫ വേൾഡ് കപ്പ് മൂന്ന് വർഷത്തിലൊരിക്കൽ ആക്കുമോ ? ഖത്തറിലെ സാമ്പത്തിക വിജയവും യൂറോപ്യൻ വിന്ററിലെ വർദ്ധിച്ച കാണികളും ഫിഫയെ ചിന്തിപ്പിക്കുന്നത് ഈ വഴിയിൽ; ഫുട്ബോളിൽ വഴിത്തിരിവായി ഖത്തറിന്റെ സംഘാടന മികവ് മാറുമ്പോൾ
ദോഹ: അന്താരാഷ്ട്ര ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ലോകകപ്പ് മൂന്ന് വർഷത്തിൽ ഒരിക്കലാക്കാൻ ആലോചിക്കുകയാണ് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ. ഖത്തറിലെ ലോക കപ്പ് നേടിയ സാമ്പത്തിക വിജയവും, ഇവന്റ് എന്ന നിലയിലുള്ള വിജയവുമാണ് ഇൻഫാന്റിനോയെ ഇപ്പോൾ ഈവഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. 2025 ൽ അടുത്ത ലോകകപ്പ് നടത്തണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു.
യൂറോപ്യൻ ശൈത്യകാലത്തിന്റെ ഇടയിൽ ലോകകപ്പ് സംഘടിപ്പിച്ചാൽ അത് വൻ വിജയമായിരിക്കുമെന്നാണ് ഇൻഫാന്റിനോ ഉറച്ച് വിശ്വസിക്കുന്നത്. അത് ഫുട്ബോൾ എന്ന കളിയുടെ തലവര തന്നെ മാറ്റിയെഴുതുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇതുവഴി ആഗോള തലത്തിൽ ഫുട്ബോളിന് ഇനിയും വളരാൻ കഴിയുമെന്നും അദ്ദേഹം കരുതുന്നു.
കളിക്കാർക്ക് ഉണ്ടായ പരിക്കുകളും മറ്റും മാറ്റിവച്ചാൽ, ഖത്തറിലെ ലോകകപ്പ് സാമ്പത്തികമായി ഒരു വൻ വിജയം തന്നെയായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 6.2 ബില്യൺ പൗണ്ട് വരുമാനമാണ് ഇക്കുറി നേടാനായത്. 2018-ൽ റഷ്യയിലെ ലോകകപ്പിൽ നേടാനായതിനേക്കാൾ 840 മില്യൺ പൗണ്ട് അധികമാണിത്.
ഒരു ഫുട്ബോൾ മത്സര ചക്രം രൂപീകരിക്കുക എന്നാണ് ഇപ്പോൾ ഇൻഫാന്റിനോയുടെ മനസ്സിലുള്ള പദ്ധതി. അതിൽ ലോകകപ്പ് ഓരോ മൂന്ന് വർഷം കൂടുമ്പോഴും വരും. മറ്റു രണ്ടു വർഷങ്ങളിൽ ഒന്നിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് പോലുള്ള ഭൂഖണ്ഡങ്ങളിൽ ഒതുങ്ങി നിൽക്കുന്ന മത്സരങ്ങളും, മറ്റൊന്നിൽ ക്ലബ് വേൾഡ് കപ്പ് മത്സരവും വരും.
എന്നാൽ, 2030-ലെ ലോകകപ്പ് വരെ ഇതിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാവില്ല. എന്നിരുന്നാലും, ഇത് സംബന്ധിച്ച ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫിഫ പ്രസിഡണ്ട് എന്ന നിലയിൽ മൂന്ന് ഫുൾ ടേമുകൾ താൻ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഇൻഫാന്റിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത്, 2031 വരെ ഇൻഫാന്റിനോക്ക് ആ പദവിയിൽ തുടരാൻ ആകും. അതുകൊണ്ടു തന്നെ പുതിയ ഘടന നിലവിൽ വരുത്താൻ അദ്ദേഹം ധൃതി പിടിക്കുന്നുമില്ല.
എന്നാൽ, ഈ മാറ്റങ്ങൾ നിലവിൽ വരുത്താൻ ഇൻഫാന്റിനോക്ക് ഏറെ വിയർക്കേണ്ടി വരും. ഏഷ്യയും ആഫ്രിക്കയും ഈ പുതിയ രീതിയെ പിന്തുണക്കുന്നുണ്ടെങ്കിലും യൂറോപ്പ്, തെക്കെ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ അസ്സോസിയേഷനുകൾ പ്രശ്നങ്ങൾ ഉണ്ടാക്കും. നേരത്തേ രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് കൊണ്ടു വരാനുള്ള നീക്കത്തെ ഇവർ തടഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ