- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്റ്റ് ഹാമിനെ ഗോൾമഴയിൽ മുക്കി ചെൽസി; ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അടിച്ചു കൂട്ടിയത് അഞ്ച് ഗോളുകൾ; സീസണിലെ ആദ്യ ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി 'ബ്ലൂസ്'
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ എവേ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകർപ്പൻ ജയവുമായി ചെൽസി. സീസണിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങിയതിന് പിന്നാലെയാണ് ചെൽസിയുടെ ഗംഭീര തിരിച്ചുവരവ്. ഈ വിജയത്തോടെ നാല് പോയിൻ്റുമായി ടീം ലീഗ് പട്ടികയിൽ തലപ്പത്തെത്തി.
മത്സരത്തിൻ്റെ തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ചെൽസി അഞ്ച് ഗോളുകൾ തിരിച്ചടിച്ചത്. ആറാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തിയെങ്കിലും ചെൽസിയുടെ ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. 15-ാം മിനിറ്റിൽ ജാവോ പെഡ്രോയിലൂടെ ചെൽസി സമനില പിടിച്ചു.
തുടർന്ന് 23-ാം മിനിറ്റിൽ പെഡ്രോ നെറ്റോ, 34-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 54-ാം മിനിറ്റിൽ മൊയ്‌സസ് കയ്‌സെഡോ, 58-ാം മിനിറ്റിൽ ട്രെവോ ചലോഭ് എന്നിവരും ചെൽസിക്കായി വലകുലുക്കി. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾ നേടാനാവാതെ സമനിലയിൽ പിരിയേണ്ടി വന്നതിൻ്റെ നിരാശ പൂർണ്ണമായും മാറ്റുന്ന പ്രകടനമാണ് ചെൽസി കാഴ്ചവെച്ചത്. വെസ്റ്റ് ഹാമിനെതിരെ നേടിയ ഈ ആധികാരിക ജയം ടീമിന് വലിയ ആത്മവിശ്വാസം നൽകും.