- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; എമിലിയാനോ മാര്‍ട്ടിനെസിന് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തി ഫിഫ; വെനസ്വേല, ബൊളീവിയ മത്സരങ്ങൾ കളിക്കാനാവില്ല
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ലോകകപ്പ് ജേതാവായ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിലക്ക്. രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയാണ് പെരുമാറ്റദൂഷ്യത്തിന് അച്ചടക്ക നടപടിയായി വിലക്ക് ഏർപ്പെടുത്തിയത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള അർജന്റീനയ്ക്കായുള്ള മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും.
2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെപ്റ്റംബറിൽ നടന്ന ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം നടത്തിയതായി ഫിഫ കണ്ടെത്തിയത്. തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ് തന്റെ ചേര്‍ത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് ആ വിജയമാഘോഷിച്ചത്. 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് ഈ തരത്തില്‍ പെരുമാറിയിരുന്നു.
സെപ്റ്റംബര്‍ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ ക്യാമറാമാനെ തല്ലിയ സംഭവവും വലിയ ചർച്ച ആയിരുന്നു. തുടർച്ചയായി താരത്തിനെതിരെ ആരോപണമാണ് ഉയർന്ന വന്ന സാഹചര്യത്തിലാണ് ഫിഫയുടെ നടപടിയുണ്ടായത്.
മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാര്‍ട്ടിനെസിനെതിരേ ആർപ്പുവിളിളുണ്ടായി. ഇതില്‍ പ്രകോപിതനായ താരം ക്യാമറാമാനെ ആക്രമിക്കുകയായിരുന്നു. ഈ രണ്ട് സംഭവങ്ങൾ കണക്കിലെടുത്താണ് സസ്‌പെന്‍ഷന് നൽകാൻ തീരുമാനമായത്.
എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി ലോകകപ്പ് യോഗ്യതാ ചാമ്പ്യൻഷിപ്പിൽ അർജൻ്റീന ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ കൊളംബിയയെക്കാൾ രണ്ട് പോയിന്റിന്റെ മുൻതൂക്കം അവർക്കുണ്ട്. തെക്കേ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ നേരിട്ട് 2026 ലോകകപ്പിലേക്ക് മുന്നേറും, ഏഴാമത്തെ ടീം ഇൻ്റർ കോൺഫെഡറേഷൻ പ്ലേഓഫിൽ മത്സരിക്കുന്നു.