- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോള്‍ മികവില്‍ തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍. ക്രിസ്റ്റല്‍ പാലസിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ആഴ്‌സണല്‍ ക്രിസ്റ്റല്‍പാലസിനെ തകര്‍ത്തത്.
കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ ആഴ്‌സണല്‍ നയം വ്യക്തമാക്കിയിരുന്നു. ഇരട്ട ഗോളുകളുമായി ഗബ്രിയേല്‍ ജീസസ് മുന്നില്‍ നിന്നും പടനയിച്ചു. ആറ്, 14 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. 38ാം മിനിറ്റില്‍ ഹാവേര്‍ട്‌സിന്റെ ?കൂടി ഗോള്‍ വന്നതോടെ ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ ആഴ്‌സണല്‍ 3-1ന് മുന്നിലെത്തി. ആദ്യപകുതിയില്‍ ക്രിസ്റ്റല്‍ പാലസിന്റെ ഇസ്മാലിയ സാര്‍ സമനില ഗോള്‍ നേടിയെങ്കിലും അതിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും ക്രിസ്റ്റല്‍ പാലസിനെതിരെ ഗബ്രിയേല്‍ ജീസസ് ഹാട്രിക് നേടിയിരുന്നു. ജ?യത്തോടെ പ്രീമിയര്‍ ലീഗിലെ പോയിന്റ് നിരയില്‍ ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തേക്ക് കടന്നു. 17 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റാണ് ആഴ്‌സണലിനുള്ളത്. 15 മത്സരങ്ങളില്‍ നിന്നും 36 പോയിന്റുള്ള ലിവര്‍പൂളാണ് ലീഗില്‍ ഒന്നാമത്. 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്റോടെ ചെല്‍സിയാണ് രണ്ടാമത്.