- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ; മത്സരങ്ങൾ ഒക്ടോബർ 11 മുതൽ 30 വരെ; ഇന്ത്യ ആതിഥേയരാകുന്നത് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ
ന്യൂഡൽഹി: അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് കേന്ദ്ര കായിമന്ത്രാലയം. ഫിഫയുമായി ധാരണയിൽ എത്തിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുർ പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ നീക്കിയതോടെയാണ് മത്സരങ്ങൾ ഇന്ത്യയിൽ നടക്കുന്ന സാഹചര്യമുണ്ടായത്.
2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഒക്ടോബർ 11ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടർ17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.
സ്പോർട്സ് ഡെസ്ക്