- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ തളച്ച് അഫ്ഗാനിസ്ഥാന്; കാഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് സമനില
ഹിസോര്‍: കാഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് സമനില. തജികിസ്ഥാനിലെ ഹിസോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഫി്ഫാ റാങ്കിങ്ങില്‍ 133-ാമതുള്ള ഇന്ത്യയ്‌ക്കെതിരെ 161 റാങ്കിലുള്ള അഫ്ഗാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു. ആദ്യ മത്സരത്തില്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ആതിഥേയരായ തജികിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ഇറാനോട് മൂന്ന് ഗോളിന് തോറ്റു. ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തുള്ള ടീമിനെതിരെ ഇന്ത്യ പൊരുതി. എന്നാല്‍ അഫ്ഗാനെതിരെ ഈ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്കായില്ല.
സമനില കുരുക്കില്‍ വീണതോടെ ഇന്ത്യയുടെ പ്ലേഓഫ് സാധ്യത മങ്ങി. നിലവില്‍ മൂന്ന് കളിയില്‍ നാല് പോയിന്റുമായി ബി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇന്ത്യ. ഒന്നാമതുള്ള ഇറാന്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് മൂന്നാംസ്ഥാനം നേടാം. മൂന്ന് പോയിന്റുള്ള തജികിസ്ഥാന്‍ മൂന്നാംസ്ഥാനത്താണ്. ഇറാനെ നേരിടുന്ന തജികിസ്ഥാന്റെ മത്സരഫലം ആശ്രയിച്ചാകും ഇന്ത്യയുടെ പ്ലേഓഫ് സാധ്യത.