- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, ആരാധകരോട് നീതിപുലർത്തണം'; കോച്ചിനെ പുറത്താക്കിയത് സ്വാഭാവികമെന്നും തിരിച്ചുവരാന്‍ ടീമിന് ഇനിയും സമയമുണ്ടെന്നും ഇതിഹാസതാരം ഐ എം വിജയന്‍
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ കടുത്ത വിമർശനങ്ങൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുകയാണ്. മുഖ്യപരിശീലക സ്ഥാനത്ത് നിന്നും പുറത്തായ മിക്കായേൽ സ്റ്റാറെയ്ക്ക് പകരക്കാരനായെത്തിയ താൽക്കാലിക പരിശീലകന്റെ കീഴിലെ കൊമ്പന്മാരുടെ ആദ്യ മത്സരമാണിത്. ലീഗിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന മറ്റൊരു ടീമായ മുഹമ്മദൻ എസ് സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
ഇതിനിടെ ടീമിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസതാരം ഐ എം വിജയന്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് കാരണം താരങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നീതിപുലര്‍ത്തുന്നില്ലെന്നും ആരാധകര്‍ക്കുവേണ്ടി കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാവണം. തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സമയമുണ്ടെന്നും വിജയന്‍ പറഞ്ഞു. ടീം മാനേജ്‌മെന്റല്ല താരങ്ങളാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്, നന്നായി കളിക്കുന്നില്ലെന്ന് താരങ്ങള്‍ക്ക് തോന്നാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പ്രകടനം മോശമായാല്‍ കോച്ചിനെ പുറത്താക്കുന്നത് സ്വാഭാവികമാണെന്നും താല്‍ക്കാലിക കോച്ച് പുരുഷോത്തമന് മികച്ച അവസരമെന്നും വിജയന്‍ കൂട്ടിചേര്‍ത്തു.
ലീഗ് പുരോഗമിക്കുന്നതിനിടെ ഇതാദ്യമായല്ല ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പടികടത്തുന്നത്. മികച്ച ആരാധന പിന്തുണയുണ്ടായിട്ടും ഹോം മത്സരങ്ങൾ പോലും ജയിക്കാൻ ടീം കഷ്ടപ്പെടുകയാണ്. കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ഏഴും ബ്ലാസ്റ്റേഴ്‌സ് തോറ്റു. പോയന്‍റ് പട്ടികയില്‍ 11 പോയന്‍റുമായി നിലവില്‍ പത്താം സ്ഥാനത്താണ് ടീമിപ്പോൾ. അതേസമയം, ടീമിന്‍റെ മോശം പ്രകടനത്തിനെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മോശം പ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരത്തില്‍ വാദ്യമേളങ്ങളും ടീമിനായുള്ള മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു.