കൊച്ചി: ഈസ്റ്റ് ബംഗാളിനെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ചു കയറി കേരളം ബ്ലാസ്റ്റേഴ്‌സ്. കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ സമ്മർദ്ദത്തിലാക്കി മത്സരം ആരംഭിച്ച ഈസ്റ്റ് ബംഗാൾ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം പരാജയമറിഞ്ഞു. സീസണിലെ തുടർച്ചയായ രണ്ടാം പരാജയമാണ് ഈസ്റ്റ് ബംഗാളിന്റേത്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യജയവും (2-1) സ്വന്തമാക്കി. മലയാളി താരം വിഷ്ണു പി.വായിരുന്നു ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്തത്. നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി.

ആദ്യ പകുതിയിൽ നന്നായി ആക്രമിച്ചു കളിച്ച ഈസ്റ്റ് ബംഗാൾ നിരന്തരം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധിരോധ നിറയെ സമ്മർദത്തിലാക്കി. എന്നാൽ ആദ്യ പകുതി ഗോള്‍രഹിതമായ പിരിയുകയായിരുന്നു. 57-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി രണ്ടുമിനിറ്റിനകം മലയാളി താരം വിഷ്ണു ബംഗാളിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രി ഡിയാമാന്റക്കോസ് നല്‍കിയ പാസിലൂടെയായിരുന്നു വിഷ്ണുവിന്റെ ഗോൾ.

എന്നാൽ ഗോൾ വഴങ്ങിയ നാല് മിനിട്ടുകൾക്ക് ശേഷം കളി സമനിലയാക്കിയതോടെ കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്‌സ് വരുതിയിലാക്കി. ഇടതു വിങ്ങിലൂടെ നോഹ സദോയി ഒറ്റക്ക് നടത്തിയ മുന്നേറ്റം ഗോളാവുകയായിരുന്നു. 63 -ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ. തുടർന്ന് ആക്രമിച്ചു കളിച്ച ടീം ഈസ്റ്റ് ബംഗാൾ താരങ്ങളെ സമ്മർദത്തിലാക്കി.

ഈസ്റ്റ് ബംഗാൾ പ്രതിരോധ താരം അൻവർ അലിയിയുടെ പിഴവിൽ പന്ത് റാഞ്ചിയ മുഹമ്മദ് ഐമൻ നൽകിയ പാസ്സിലായിരുന്നു പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയുടെ രണ്ടാം ഗോൾ വന്നത്. 88-ാം മിനിറ്റിൽ പിറന്ന ഗോൾ ഈസ്റ്റ് ബംഗാളിന്റെ വിജയ പ്രതീക്ഷകൾക്ക് വിരാമമിട്ടു.

ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി. കളിച്ച രണ്ട് മല്സരങ്ങളും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോർത്ത് ഈസ്റ്റുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഗുവാഹട്ടിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 29 നാണ് മത്സരം.