- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗ്; ഡ്യൂറന്ഡ് കപ്പ് ഫൈനലിന്റെ കണക്ക് തീർക്കാൻ മോഹൻ ബഗാൻ ഇറങ്ങുന്നു; ആദ്യ ജയവും ലക്‌ഷ്യം; ഫോം തുടരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഡ്യൂറണ്ട് കപ്പ് ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മൊഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനിതിരെ ആദ്യം മത്സരം ജയിച്ച നോർത്ത് ഈസ്റ്റ് മികച്ച ഫോമിലാണ്.
അതേസമയം മുംബൈ സിറ്റിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ മോഹൻ ബഗാണ് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ഈ വർഷം കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തിയായിരുന്നു നോർത്ത് ഈസ്റ് ജേതാക്കളായിരുന്നത്. ഡ്യൂറണ്ട് കപ്പിൽ നേടിയ തോൽവിക്ക് പകരമായി സ്വന്തം കാണികളുടെ മുന്നിൽ വെച്ച് കണക്ക് തീർക്കാൻ കൂടിയാവും മോഹൻ ബഗാന്റെ ലക്‌ഷ്യം.
എന്നാൽ, ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തിയാൽ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്താൻ ആതിഥേയർ കുറച്ച് വിയർക്കേണ്ടി വരും. അച്ചടക്കത്തോടെ കളിക്കുന്ന പ്രധിരോധ നിര തന്നെയാണ് ബെനാലിയുടെ സംഘത്തിനുള്ളത്. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും അവർ ഗോൾ വഴങ്ങിയിട്ടില്ല. മോഹൻ ബഗാനെതിരെയും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരക്ക് തിളങ്ങാനായാൽ മത്സരം കൂടുതൽ ആവേശകരമാവും.
വലിയ വില കൊടുത്ത് സീസണ് മുന്നോടിയായി ടീമിലെത്തിച്ച മക്‌ലാരൻ ഇന്ന് കളത്തിറങ്ങുമെന്നത് മോഹൻ ബാഗിന്റെ മുന്നേറ്റ നിരക്ക് ശക്തി കൂട്ടും. ഓസ്‌ട്രേലിയൻ ലീഗായ എ ലീഗിൽ നിന്നെത്തിയ താരം 5 തവണ ഗോൾഡൻ ബൂട്ട് ജേതാവാണ്. മാത്രമല്ല എ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും മക്‌ലാരനാണ്.